ഫോക്‌സ്‌വാഗന്‍ അമിയോ ഫെബ്രുവരി രണ്ടിന്

Posted on: January 27, 2016 5:53 pm | Last updated: January 27, 2016 at 5:53 pm
SHARE

amioജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗന്‍ തങ്ങളുടെ പുതിയ മോഡലായ അമിയോ ഫെബ്രുവരി രണ്ടിന് പുറത്തിറക്കും. ഇന്ത്യക്കായി പ്രത്യേകം നിര്‍മിച്ച നാല് മീറ്ററില്‍ താഴെ നീളമുള്ള കോംപാക്ട് സെഡാനാണ് അമയോ. ഞാന്‍ സ്‌നേഹിക്കുന്നു എന്ന് അര്‍ഥമുള്ള ലാറ്റിന്‍ പദമായ അമോയില്‍ നിന്നാണ് അമിയോ എന്ന പേര് കമ്പനി രൂപപ്പെടുത്തിയത്.

ഹാച്ച്ബാക്കായ പോളോയുടേതിന് സമാനമായ 1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലീറ്റര്‍ ഡീസല്‍ എന്‍ജിനുകളാണ് അമിയോയില്‍ ഉപയോഗിക്കുക. ഫിഗോ ആസ്‌പൈറിനോട് മത്സരിക്കാന്‍ പെട്രോള്‍ അമിയോ്ക്ക് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് വകഭേദവും ഉണ്ടാകും.

മാരുതി ഡിസയര്‍, ഫോഡ് ഫിഗോ ആസ്‌പെയര്‍, ഹോണ്ട അമെയ്‌സ്, ഹ്യുണ്ടായി എക്‌സന്റ്, ടാറ്റ സെസ്റ്റ് മോഡുകള്‍ക്ക് എതിരാളിയായ അമിയോ, പോളോ്ക്കും വെന്റോക്കും ഇടയിലാണ് സ്ഥാനം പിടിക്കുക.