തമ്പാനൂര്‍ രവിയും സരിതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്‌

Posted on: January 27, 2016 4:37 pm | Last updated: January 28, 2016 at 9:15 am
SHARE

thambanur raviകൊച്ചി: കെപിസിസി ജനറല്‍ സെക്രട്ടറിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായി തമ്പാനൂര്‍ രവി സോളാര്‍ കേസ് പ്രതിയായ സരിതയുമായി നടത്തിയെന്ന് പറയപ്പെടുന്ന ഫോണ്‍ സംഭാഷണം മാധ്യമങ്ങള്‍ പുറത്തുവിട്ടു. മുഖ്യമന്ത്രി സോളാര്‍ കമ്മീഷന് നല്‍കിയതിന് സമാനമായ മൊഴി തന്നെ നല്‍കണമെന്നാണ് തമ്പാനൂര്‍ രവി സരിതയോട് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രിയെ മൂന്നുതവണ മാത്രമേ കണ്ടിട്ടുള്ളൂവെന്ന് പറയണമെന്നും സംഭാഷണത്തില്‍ ആവശ്യപ്പെടുന്നു.

 

ഫോണ്‍ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങള്‍:

തമ്പാനൂര്‍ രവി: ചോദ്യങ്ങള്‍ക്ക് വളരെ നന്നായി മറുപടി നല്‍കാന്‍ സരിതക്ക് കഴിയണം

സരിത: ക്രോസ് വരുന്നത് ബിജുവിന്റെ….

തമ്പാനൂര്‍ രവി: അവനാണ് കുഴപ്പിക്കുന്നത്…വളരെ സേഫായിരിക്കണം.

സരിത: മനസിലായി സാറെ

തമ്പാനൂര്‍ രവി: നാളെ എപ്പോഴാ (മൊഴിയെടുപ്പ്) വച്ചിരിക്കുന്നേ….

സരിത: നാളെ രാവിലെയാണ് സാറെ…ഇങ്ങോട്ട് ക്വസ്റ്റിയന്‍ വരുന്ന സമയത്ത് മറുപടി നല്‍കിയാല്‍ മതിയല്ലോ?

തമ്പാനൂര്‍ രവി: മതി….മതി…മാതൃഭൂമിയൊക്കെ ഒന്ന് നോക്ക്…

സരിത: നോക്കിക്കൊള്ളാം….ഏതോ ഓണ്‍ലൈനില്‍ ഫുള്‍ കൊടുത്തിട്ടുണ്ട്.

തമ്പാനൂര്‍ രവി: കണ്ടത് മൂന്ന് തവണം. ഒരു തവണ ഓഫീസില്‍…പിന്നെ സ്റ്റേജില്‍

സരിത: ഓകെ…ഓകെ

തമ്പാനൂര്‍ രവി: ലെറ്ററിനെപ്പറ്റി എന്താണ് പറയാന്‍ പോകുന്നത്…

സരിത: ലെറ്റര്‍ സ്‌റ്റേ ചെയ്തു…

തമ്പാനൂര്‍ രവി: ചോദിച്ചാല്‍ എന്ത് പറയും?

സരിത: അതി പേഴ്‌സണല്‍ കാര്യം…അത് റിലേറ്റ് ചെയ്തിട്ടില്ല….

LEAVE A REPLY

Please enter your comment!
Please enter your name here