മൊബൈല്‍ ഷോപ്പുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്ന കാര്യം ആലോചിക്കുന്നു

Posted on: January 27, 2016 3:53 pm | Last updated: January 27, 2016 at 3:53 pm
SHARE

saudi mobile shopറിയാദ്: രാജ്യത്തെ മൊബൈല്‍ ഷോപ്പുകളില്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്നതിനു മുന്‍ഗണന നല്‍കുമെന്ന് തൊഴില്‍മന്ത്രി ഡോ. മുഫറജ് അല്‍ഹഖ്ബാനി ശൂറാ കൗണ്‍സിലില്‍ പറഞ്ഞ്ഞു. ചില്ലറ വ്യാപാര രംഗത്ത് സ്വദേശിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനാണ് പദ്ധതിയിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

സൗദിവല്‍ക്കരണം വര്‍ധിപ്പിക്കുന്നതിനും, തൊഴിലില്ലായ്മയുടെ തോത് കുറക്കുന്നതിനും, റിക്രൂട്ട്‌മെന്റ് മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും മന്ത്രാലയം സ്വീകരിക്കുന്ന നടപടികളെയും നടപ്പാക്കുന്ന പദ്ധതികളെയും ഈ രംഗത്ത് കൈവരിച്ച നേട്ടങ്ങളേയും കുറിച്ച് യോഗത്തില്‍ മന്ത്രി വിശദീകരിച്ചു. തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിന്മേല്‍ ശൂറാ കൗണ്‍സിലില്‍ നടന്ന ചര്‍ച്ചയില്‍ അംഗങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവേ ആണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. പൊതുജനത്തിനു സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനും കൗണ്‍സിലില്‍ അവസരം ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here