Connect with us

Kerala

ആറ്റിങ്ങലില്‍ പട്ടാപകല്‍ യുവതിയെ കൊലപ്പെടുത്തി

Published

|

Last Updated

തിരുവനന്തപുരം: ആറ്റിങ്ങല്‍ നഗരമധ്യത്തില്‍ യുവതിയെ വെട്ടിക്കൊലപ്പെടുത്തി. കെഎസ്ആര്‍ടിസി ബസ് ഡിപ്പോയ്ക്ക് പിറകിലെ റോഡിലാണ് സംഭവം നടന്നത്. വെഞ്ഞാറമ്മൂട്ടില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന പാലക്കോണം സ്വദേശി സുര്യയാണ് കൊലപ്പെട്ടത്. കൊലയ്ക്ക് ഉപയോഗിച്ച കത്തി പോലീസിന് സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. കൊലയ്ക്ക് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല. ആളുകള്‍ എത്തുമ്പോഴേക്കും കൊലയാളി രക്ഷപ്പെട്ടിരുന്നു.