രാജി തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ ബാബു

Posted on: January 27, 2016 11:44 am | Last updated: January 27, 2016 at 5:57 pm

chn babu anounces resignതിരുവനന്തപുരം: രാജി തീരുമാനത്തില്‍ മാറ്റമില്ലെന്ന് കെ ബാബു പറഞ്ഞു. മന്ത്രി സ്ഥാനത്തേക്ക് തിരിച്ചുവരാന്‍ വ്യക്തിപരമായി ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. ബാര്‍ കോഴ കേസില്‍ തനിക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനുള്ള തൃശൂര്‍ വിജിലന്‍സ് കോടതി വിധിക്കെതിരെ ബാബു നല്‍കിയ റിട്ട് ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കുകയാണ്.

ഹൈക്കോടതിയില്‍ നിന്ന് അനുകൂല തീരുമാനം ഉണ്ടായാല്‍ ബാക്കി കാര്യങ്ങള്‍ തീരുമാനം എടുക്കേണ്ടത് സര്‍ക്കാരും പാര്‍ട്ടിയുമാണ്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ കാര്യമാക്കുന്നില്ല. ധാര്‍മികതയില്ലാത്ത കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്നും ബാബു പറഞ്ഞു. ബാബുവിനെതിരായ കേസില്‍ ത്വരിതപരിശോധനാ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് വിജിലന്‍സ് കോടതി അദ്ദേഹത്തിനെതിരെ എഫ്.ഐര്‍.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടത്.