മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് റൊണാള്‍ഡീഞ്ഞോ ഫേസ്ബുക്കില്‍

Posted on: January 27, 2016 10:58 am | Last updated: January 27, 2016 at 11:11 am
SHARE

ronaldinjoകോഴിക്കോട്: കേരളത്തിലെത്തിയ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ  മലയാളികള്‍ നല്‍കിയ സ്‌നേഹത്തിന് നന്ദി പറഞ്ഞ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വീഡീയോ പോസ്റ്റ് ചെയ്തു. കോഴിക്കോട് എത്തിയപ്പോഴുള്ള രണ്ടു വീഡിയോകളാണ് അദ്ദേഹം എഫ്.ബി പേജില്‍ പങ്കു വച്ചിരിക്കുന്നത്. വഴിയോരത്ത് കൂടി താന്‍ കടന്നുപോകുമ്പോള്‍ ആര്‍ത്തുവിളിക്കുന്ന ആരാധകരുടെ വീഡീയോയാണ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Todo o carinho e energia positiva nas ruas da Índia! Obrigado!

Posted by Ronaldinho Gaúcho on Tuesday, January 26, 2016

കേരളത്തില്‍ ലഭിച്ച സ്വീകരണം പോസിറ്റീവായ ഊര്‍ജമാണ് നല്‍കുന്നത്. എല്ലാത്തിനും നന്ദിയെന്ന് വീഡിയോയ്‌ക്കൊപ്പം റൊണാള്‍ഡീഞ്ഞോ കുറിച്ചു.നാഗ്ജി ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടനത്തിന്റെ വീഡിയോയും ഇതോടൊപ്പം റൊണാള്‍ഡീഞ്ഞോ പങ്കുവെച്ചു. ഈ മാസം 24, 25 തീയതികളിലാണ് റൊണാള്‍ഡീഞ്ഞോ കേരളത്തിലുണ്ടായിരുന്നത്. നാഗ്ജി ഇന്റര്‍നാഷനല്‍ ക്ലബ് ഫുട്‌ബോളിന്റെ ബ്രാന്‍ഡ് അംബാസഡറായാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം കോഴിക്കോട്ടെത്തിയത്.

Carinho incrível que recebi na Índia na cerimonia de abertura do Nagjee International Club Football tournament. #FootballForPeace

Posted by Ronaldinho Gaúcho on Monday, January 25, 2016

25ന് സംസ്ഥാന ഫുട്ബാള്‍ ഫോര്‍ പീസ് പദ്ധതിയുടെ സ്‌കൂള്‍ തല ഉദ്ഘാടനം നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ റൊണാള്‍ഡിഞ്ഞോ നിര്‍വഹിക്കുകയും ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here