‘ജീവിത രീതി മാറ്റുന്നതിലൂടെ രോഗത്തില്‍ നിന്നും മോചനം നേടാം’

Posted on: January 26, 2016 10:04 pm | Last updated: January 26, 2016 at 10:04 pm
SHARE

അബുദാബി: ഇന്നത്തെ ഫാസ്റ്റ് ഫുഡ് ഭക്ഷണ രീതിയും വ്യായാമ രഹിത ജീവിതവുമാണ് രോഗങ്ങളുടെ കാരണമെന്നും ഇത്തരം ജീവിതരീതി മാറ്റുന്നതിലൂടെ മാത്രമേ ആരോഗ്യകരമായ ജിവിതം സാധ്യമാവുകയുള്ളൂ എന്നും ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ സീനിയര്‍ കാഡിയോളജിസ്റ്റ് ഡോ. ജോസഫ് കുര്യന്‍ അഭിപ്രായപെട്ടു. മാറുന്ന പ്രവാസം, മറക്കുന്ന ആരോഗ്യം എന്ന പ്രമേയത്തില്‍ ഐ സി എഫ് യു എ ഇയില്‍ നടത്തിവരുന്ന കാമ്പയിന്റെ ഭാഗമായി അബുദാബിയില്‍ നടന്ന ആരോഗ്യ ബോധവല്‍ക്കരണ സെമിനാറില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡോ. രവി ടി എസ് (അഹല്യ ഹോസ്പിറ്റല്‍) പ്രമേയവുമായി ബന്ധപ്പെട്ട് സംസാരിച്ചു. സയ്യിദ് ഹുസൈന്‍ തങ്ങള്‍ വാടാനപള്ളി, ബാവ ഹാജി, നസീര്‍ മാട്ടുല്‍, അബ്ദുല്‍ ഹയ്യ് അഹ്‌സനി, മധു തുടങ്ങിയവര്‍ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here