ഫുജൈറയില്‍ കൂറ്റന്‍ സ്രാവിന്റെ ആക്രമണം

Posted on: January 26, 2016 9:54 pm | Last updated: January 26, 2016 at 9:54 pm
SHARE
ഫുജൈറയില്‍ പിടികൂടിയ കൂറ്റന്‍ സ്രാവ്‌
ഫുജൈറയില്‍ പിടികൂടിയ കൂറ്റന്‍ സ്രാവ്‌

ഫുജൈറ: കൂറ്റന്‍ സ്രാവിന്റെ ആക്രമണത്തില്‍ നിന്ന് സ്വദേശി ബോട്ട് ക്യാപ്റ്റനും ജീവനക്കാരനും രക്ഷപ്പെട്ടു. 200 കിലോ ഭാരവും നാല് മീറ്റര്‍ നീളവുമുള്ള സ്രാവാണ് ഇവരുടെ ബോട്ടിനെ ആക്രമിച്ചത്. സ്രാവിനെ പിടികൂടാന്‍ ഇവര്‍ക്ക് കഴിഞ്ഞതായി ഫുജൈറ ഫിഷര്‍മാന്‍ അസോസിയേഷന്‍ മേധാവി മഹമൂദ് ഹാമിദ് അല്‍ ശാറ അറിയിച്ചു.
അല്‍ ശാറയും സഹോദരന്‍ ഹംസയും മറ്റു ചില ജീവനക്കാരുമാണ് ബോട്ടിലുണ്ടായിരുന്നത്. അഞ്ച് മീറ്റര്‍ ഉയരത്തില്‍ വരെ ചാടി ഉയര്‍ന്ന് ആക്രമിക്കാന്‍ ശേഷിയുള്ള സ്രാവുകളാണിതെന്ന് മഹ്മൂദ് ഹാമിദ് വ്യക്തമാക്കി. ഈ ഭാഗത്ത് ഇത്തരത്തില്‍ സ്രാവിന്റെ ആക്രമണം ആദ്യമാണ്. നേരത്തെ ഈ സ്രാവ് ഇവിടെ പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും പിന്നീട് യാതൊരു വിവരവുമുണ്ടായിരുന്നില്ല. സ്രാവിനെ പിടികൂടി കമ്പോളത്തില്‍ പ്രദര്‍ശിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here