Connect with us

Gulf

അബുദാബി കുടിവെള്ള ക്ഷാമം നേരിടും

Published

|

Last Updated

അബുദാബി: അബുദാബിയിലെ ഭൂഗര്‍ഭജലത്തിന്റെ ശേഖരം 50 വര്‍ഷത്തെ ഉപയോഗത്തിന് മാത്രമാണെന്ന് അധികൃതര്‍. ശുദ്ധജലത്തിനായി അബുദാബിക്ക് മഴയുടെയും മറ്റ് രാജ്യങ്ങളുടെയും കനിവ് തേടേണ്ടിവരും.
അബുദാബിയിലെ ഔദ്യോഗിക പരിസ്ഥിതി ഏജന്‍സിയാണ് രാജ്യത്തിന്റെ ഭൂഗര്‍ഭ ജല സ്രോതസ് വറ്റുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയത്. കിണര്‍ കുഴിക്കുന്നതുള്‍പ്പടെയുള്ള കാര്യങ്ങളില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയരിക്കുകയാണെന്നും അധികാരികള്‍ പറഞ്ഞു. കര്‍ഷകരുള്‍പ്പെടെയുള്ളവര്‍ക്ക് കിണര്‍ കുഴിക്കണമെങ്കില്‍ ലൈസന്‍സ് വേണ്ടി വരും. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ച് ഭൂഗര്‍ഭ ജലത്തിന്റെ അളവ് തിട്ടപ്പെടുത്തും.
മരുഭൂമിയെങ്കിലും കൃഷി വന്‍തോതില്‍ നടക്കുന്ന പ്രദേശമാണ് അബുദാബി. അതുകൊണ്ട് തന്നെ നിയന്ത്രണങ്ങള്‍ ഏറ്റവുമധികം ബാധിക്കുക കര്‍ഷകരെയായിരിക്കും. കടല്‍വെള്ളം ശുദ്ധീകരിക്കാനുള്ള സംവിധാനമുണ്ടെങ്കിലും ഇതിനുള്ള ചിലവ് വലുതാണ്.