Connect with us

Gulf

സ്‌പൈസ് ജെറ്റ് നിരക്ക് കുറച്ചു

Published

|

Last Updated

ദുബൈ: ഇന്ത്യന്‍ റിപ്പബ്ലിക് ദിനം പ്രമാണിച്ച് ഈ മാസം 27 വരെ ടിക്കറ്റ് നിരക്കില്‍ ഇളവ് വരുത്തിയതായി സ്‌പൈസ് ജെറ്റ് അറിയിച്ചു. 193 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
ഫെബ്രുവരി ഒന്ന് മുതല്‍ ഏപ്രില്‍ 12 വരെ ഏത് ദിവസവും യാത്ര ചെയ്യാം. മുംബൈ, ഡല്‍ഹി, കൊച്ചി, കോഴിക്കോട്, പൂനെ, മധുരൈ, അഹമ്മദാബാദ്, അമൃത്‌സര്‍, ഹൈദരാബാദ്, ജെയ്പൂര്‍ എന്നിവിടങ്ങളിലേക്ക് ദുബൈ വിമാനത്താവളം ടെര്‍മിനല്‍ ഒന്നില്‍ നിന്ന് വിമാനങ്ങളുണ്ട്.