സനോഫറിന് യാത്രയയപ്പ് നല്‍കി

Posted on: January 26, 2016 9:18 pm | Last updated: January 26, 2016 at 9:18 pm
SHARE
പ്രവാസ ജിവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന കൊല്ലം ജില്ല ഒ ഐ സി സി ട്രഷറര് സനോഫര്‍ മണലുവട്ടത്തിന് റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ മെമന്റൊ നല്‍കുന്നു
പ്രവാസ ജിവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന കൊല്ലം ജില്ല ഒ ഐ സി സി ട്രഷറര് സനോഫര്‍ മണലുവട്ടത്തിന് റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ മെമന്റൊ നല്‍കുന്നു

ജിദ്ദ: ഇരുപത്തിരണ്ട് വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദ ഒ ഐ സി സി വെസ്റ്റേണ്‍ റീജിയണല്‍ അംഗവും കൊല്ലം ജില്ല ഒ ഐ സി സി ട്രഷറര് സനോഫര്‍ മണലുവട്ടത്തിന് യാത്രയയപ്പ് നല്‍കി. പ്രസിഡണ്ട് തോമസ് മാത്യു വൈദ്യന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെസ്‌റ്റെണ്‍ റീജിയണല്‍ കമ്മിറ്റി പ്രസിഡന്റ് കെ ടി എ മുനീര്‍ മെമന്റൊ നല്‍കി. ഹ്രസ്വ സന്ദര്‍ശനത്തിന് ജിദ്ദയില്‍ എത്തിയ കെ എസ് യു എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറി നൗഫല്‍ കൈനിക്കര, മുജീബ് മുത്തേടത്ത് കുഞ്ഞഹമ്മദ് കൊടശ്ശേരി, സഹീര്‍ മാഞ്ഞാലി, മുജീബ് തൃത്താല, റിയാസ് കരുനാഗപ്പള്ളി,ആഷിര്‍ കൊല്ലം, മനോജ് എന്നിവര് സംസാരിച്ചു. ജനറല്‍ സെക്രടറി സലാം പോരുവഴി സ്വാഗതം പറഞ്ഞു ഓ ഐ സി സി നേതാക്കളായ എന്നിവര്‍ ആശംസകള്‍ അറിയിച്ചു രാജീവ് ചവറ നന്ദി പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here