അരുണാചല്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം: ശുപാര്‍ശ അംഗീകരിച്ചു

Posted on: January 26, 2016 8:17 pm | Last updated: January 27, 2016 at 12:01 pm
SHARE

pranab-president-ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശ രാഷ്ട്രപതി പ്രണാബ് കുമാര്‍ മുഖര്‍ജി അംഗീകരിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗമാണ് രാഷ്ട്രപതി ഭരണത്തിന് ശുപാര്‍ശ ചെയ്ത് കത്ത് കൈമാറിയത്. രാഷ്ട്രപതി ഇത് സംബന്ധിച്ച വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു.

അരുണാചല്‍ പ്രദേശില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വങ്ങളെ തുടര്‍ന്നാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ നവംബറില്‍ നിയമസഭാകക്ഷി യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് വിമത എംഎല്‍എമാര്‍ വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് അരുണാചല്‍ പ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധികള്‍ ആരംഭിച്ചത്. ഇതിനുമുന്‍പ് 1979ലും അരുണാചലില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരുന്നു. തുടര്‍ന്ന് 76 ദിവസത്തിന് ശേഷം രാഷ്ട്രപതി ഭരണം പിന്‍വലിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here