‘യൂത്ത് ഇന്ത്യ ക്ലബ്ബ്’ നിലവില്‍ വന്നു

Posted on: January 26, 2016 7:25 pm | Last updated: January 26, 2016 at 7:25 pm

youth clubജിദ്ദ: യൂത്ത് ഇന്ത്യ ജിദ്ധ സൗത്ത് ചാപ്റ്ററിന്ന് കീഴില്‍ യുവാക്കളുടെ കായിക കൂട്ടായ്മ ‘യൂത്ത് ഇന്ത്യ ക്ലബ്ബ്’ നിലവില്‍ വന്നു. സുലൈമാനിയ ഇസ്തിറാഹ അജ്‌നൂനില്‍ വെച്ച് നടന്ന പരിപാടിയുടെ ഉല്‍ഘാടനം തനിമ സൗത്ത് ചാപ്റ്റര്‍ സെക്രട്ടറി അനിസ് കെ.എം നിര്‍വഹിച്ചു. യുവാക്കളുടെ നിറഞ്ഞ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ സന്തോഷ് ട്രോഫി മുന്‍ ഫുട്ബാള്‍ താരം നിഷാദ് കൊളക്കാടന്‍ മുഖ്യാതിഥി ആയിരുന്നു. ക്ലബ്ബിന്റെ ജഴ്‌സി റിലീസ് ടോറോസ് ആന്‍ഡ് മിറര്‍ എം ഡി മാരായ കബീര്‍ വി.ടി. ഫിറോസ് വി.ടി, ഫുട്ബാള്‍ താരം നിഷാദ് കൊളക്കാടന്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. യൂത്ത് ഇന്ത്യ ക്ലബ്ബ് അംഗത്വവിതരണം അമീന്‍ മണ്ണാര്‍മലക്ക് നല്‍കി ചാപ്റ്റര്‍ പ്രസിഡന്റ് മുഹമ്മദ് റഫാത്ത് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന വാശിയേറിയ ഫുട്ബാള്‍, വോളിബാള്‍ മല്‍സരങ്ങളില്‍ ബാഗ്ദാദിയ ക്ലബ്ബ് ഒന്നാം സ്ഥാനവും മഹ്ജര്‍, ശറഫിയ ക്ലബ്ബുകള്‍ രണ്ടാം സ്ഥാനവും. കരസ്ഥമാക്കി. റാഷിദ് സി.എച്ച്, അഹമ്മദലി, ശാഹിദുല്‍ ഹഖ്, ഫൈസല്‍ എലച്ചോല, ഷജീര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.