രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ആത്മവിശ്വാസത്തിനും വേണ്ടി പ്രവാസികള്‍ കൈകൊര്‍ക്കുക: ഐ സി എഫ്

Posted on: January 26, 2016 6:51 pm | Last updated: January 26, 2016 at 6:51 pm
SHARE

republic-day-7591റിയാദ് :നിരവധി പ്രതിസന്ധികളെ തരണം ചെയ്തു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നമ്മുടെ ഭാരതം ലോക രാഷ്ട്രങ്ങള്‍ക്ക് മുമ്പില്‍ അഭിമാനത്തോടെ തല ഉയര്‍ത്തി നിന്ന് ഒരു റിപ്പബ്ലിക് ദിനം കുടി നാം ആഘോഷിക്കുമ്പോള്‍ രാജ്യത്തിന്റെ അഖണ്ഡതയും ആത്മവിശ്വാസവും ബലപ്പെടുത്താന്‍ പ്രവാസികള്‍കുടി കൈകോര്‍ക്കണമെന്ന് ഇസ്ലാമിക് കല്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ .സി.എഫ്) റിയാദ് സെക്രട്ടറിയെറ്റ് റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അറിയിച്ചു. രാജ്യത്തിന്റെ വിദേശ നാണ്യ ശേഖരം മെച്ചപ്പെടുത്തി സാമ്പത്തിക സുചകങ്ങള്‍ ഉയര്‍ത്തുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്ന പ്രവാസികള്‍ നന്മയുടെയും സ്‌നേഹത്തിന്റെയും സന്ദേശങ്ങള്‍ പകര്‍ന്നുനല്‍കുന്നതിലുംമാതൃകാപരമായപ്രവര്‍ത്തനങ്ങളാണ് നടത്തുന്നത് .

ലോകമാകെ ഭീകരരുടെ ഭീഷണിയും ആക്രമണവും നേരിട്ടുവരികയാണ്. സമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഒറ്റക്കെട്ടായി നീങ്ങുകയാണു ലോകരാജ്യങ്ങള്‍. ഈ അവസരത്തിലും ആത്മാഭിമാനവും തുല്യതയും വിയോജിക്കാനുള്ള അവകാശവും വ്യക്തിക്കും സമുഹത്തിനും ലഭ്യമാക്കാന്‍ നമ്മുടെ സര്‍ക്കാരുകളും സംവിധാനങ്ങളും ഏറെക്കുറെ ശ്രമിച്ചിട്ടുണ്ട് എന്നത് നമ്മുടെ സ്വന്തത്ര റിപ്പബ്ലിക്ക് ഇന്തയുടെ മഹിമയും പാരമ്പര്യവും ഉയര്‍ത്തിപ്പിടിക്കാന്‍ നമ്മെപ്രചോദിപ്പിക്കുന്നു. ഇത് തകര്‍ക്കാനുള്ള ഫാസിസ്റ്റ്, ഭീകര ശക്തികളെ നാം ഒറ്റകെട്ടായി നേരിടണം .

അബ്ദുള്‍നാസര്‍ അഹ്‌സനിയുടെ അദ്യക്ഷതയില്‍ അബ്ദുല്‍ സലാം വടകര ഉത്ഘാടനം ചെയ്തു . ബഷീര്‍ ബാഖവി , ഫൈസല്‍ മമ്പാട് , ഹുസൈന്‍ അലി കടലുണ്ടി , കുഞ്ഞബ്ദുള്ള പേരാമ്പ്ര എന്നിവര്‍ സംസാരിച്ചു. ബഷീര്‍ മാസ്റ്റര്‍ നാദാപുരം സ്വാഗതവും ഇഹ്തിഷാം തലശ്ശേരി നന്ദിയും പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here