ശ്രേയസിന്റെ നോവല്‍ ശ്രദ്ധേയമാകുന്നു

Posted on: January 26, 2016 2:52 pm | Last updated: January 26, 2016 at 2:52 pm
SHARE

sreyasദുബൈ: ഗള്‍ഫ് മലയാളിയായ ശ്രേയസ് പള്ളിയാനിയുടെ ഇംഗ്ലീഷ് നോവല്‍ ശ്രദ്ധേയമാകുന്നു. ഗബ്രിയാതി, ദി റൈസ് ഓഫ് ദി പ്രസിപ്റ്റര്‍ എന്ന പേരിലുള്ള കുറ്റാന്വേഷണ നോവലാണിത്. അല്‍ ഐനിലെ അല്‍ ഫുആ സെയില്‍സ് ആന്റ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ നന്ദകുമാറിന്റെയും മിനിയുടെയും ഇളയമകനാണ് ശ്രേയസ്. 24 കാരനായ ശ്രേയസിന്റെ ആദ്യനോവലാണിത്.
ലോകത്തിന്റെ പലഭാഗങ്ങളില്‍ നിന്നും നോവലിനെക്കുറിച്ച് പ്രതികരണം വന്നു തുടങ്ങിയതായി ശ്രേയസ് പറഞ്ഞു. ഇന്ത്യയില്‍ പ്രമുഖ പത്രങ്ങളില്‍ വിലയിരുത്തലുണ്ടായി. മാര്‍പാപ്പയുടെ അകമ്പടി സേനയിലെ മുന്‍മുഖ്യ സൈന്യാധിപന്‍ നടത്തുന്ന കൊലപാതക പരമ്പരയെക്കുറിച്ചാണ് നോവല്‍ പ്രതിപാദിക്കുന്നത്. നിരവധി ഭൂഖണ്ഡങ്ങള്‍ പശ്ചാത്തലമായുള്ള നോവലാണിത്. ലോകത്ത് ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന കാലത്ത് അതിനെതിരെയുള്ള പ്രതിരോധം കൂടിയാണ് കുറ്റാന്വേഷണ നോവല്‍ രചനയെന്ന് ശ്രേയസ് വാര്‍ത്താലേഖകരോട് പറഞ്ഞു. രണ്ടാമത്തെ നോവലിന്റെ പണിപ്പുരയിലാണിപ്പോള്‍. നാഷനല്‍ യൂണിവേഴ്‌സിറ്റി ഓഫ് സിംഗപ്പൂരില്‍ നിന്ന് എഞ്ചിനീയറിംഗില്‍ ഉന്നത വിജയം നേടിയിട്ടുള്ള ശ്രേയസ് ജനിച്ചത് സഊദി അറേബ്യയിലാണ്. ഇപ്പോള്‍ അല്‍ ഐനില്‍ മാതാപിതാക്കളോടൊപ്പം താമസിക്കുന്നു. രണ്ടര വര്‍ഷത്തോളം ഗവേഷണം നടത്തിയതിന്റെ ഫലമാണ് നോവലെന്ന് ശ്രേയസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here