ഓസ്‌ട്രേലിയന്‍ ഓപ്പണ്‍:സാനിയ – ഹിംഗിസ് സഖ്യം സെമിയില്‍

Posted on: January 26, 2016 12:55 pm | Last updated: January 26, 2016 at 1:40 pm
SHARE

sania-mirza-hingis-world-noമെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ സാനിയ -ഹിംഗിസ് സഖ്യം സെമിഫൈനലില്‍ കടന്നു. ഓസ്‌ട്രേലിയന്‍ ക്വാര്‍ട്ടറില്‍ ജര്‍മന്‍-അമേരിക്കന്‍ ജോഡി അന്ന ലെന ഗ്രോയിന്‍ഫെല്‍ഡ്- കോകോ വാന്‍ഡെവഗ് സഖ്യത്തെ ഒന്നിനെതിരേ രണ്ടു സെറ്റുകള്‍ക്ക് വിജയം നേടിയാണ് സാനിയ-മാര്‍ട്ടിന സഖ്യം അവസാന നാലില്‍ സ്ഥാനം പിടിച്ചത്. 6-4, 4-6, 6-1. എ്ന്ന സ്‌കോറിന് പരായപ്പെടുത്തിയാണ് സഖ്യം സെമിയില്‍ കടന്നത്. ഒരു മണിക്കൂര്‍ 37 മിനുട്ട് മത്സരം നീണ്ടുനിന്നു. ജയത്തോടെ ഇന്തോ-സ്വിസ് സഖ്യം തോല്‍വി അറിയാതെ 34 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here