Connect with us

National

11 മലയാളികള്‍ക്ക് ധീരതക്കുള്ള പുരസ്‌കാരം

Published

|

Last Updated

ന്യൂഡല്‍ഹി: 11 മലയാളികള്‍ക്ക് ധീരതക്കുള്ള പുരസ്‌കാരം ലഭിച്ചു. ധീരതക്കുള്ള സര്‍വോത്തം ജീവന്‍ രക്ഷാ പതക് അവാര്‍ഡിന് ഒരു മലയാളി അടക്കം മൂന്നു പേര്‍ അര്‍ഹരായി. മലയാളിയായ ഉല്ലാസ് ഉണ്ണികൃഷ്ണനാണ് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പതക് അവാര്‍ഡ് ലഭിച്ചത്.
മധ്യ പ്രദേശുകാരനായ രാം ദാസ് സിസോദിയ, ഉത്തര്‍ പ്രദേശ് സ്വദേശിയായ അന്‍കിത് കുമാര്‍ മിശ്ര എന്നിവരാണ് മറ്റു രണ്ട് പേര്‍. ഇവര്‍ക്കും മരണാനന്തര ബഹുമതിയായാണ് അവാര്‍ഡ് ലഭിച്ചത്. ഒമ്പത് പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാ പതകും 38 പേര്‍ക്ക് ജീവന്‍ രക്ഷാ പതകും ലഭിച്ചു. ഉത്തംജീവന്‍ രക്ഷാ പതക് അവാര്‍ഡ് പട്ടികയില്‍ മലയാളികള്‍ ആരും ഇടം നേടിയില്ല. എന്നാല്‍ ഒരു വിദ്യാര്‍ഥിയടക്കം 10 മലയാളികളാണ് ജീവന്‍ രക്ഷാ പതക് അവാര്‍ഡിന് അര്‍ഹത നേടിയത്.
മാസ്റ്റര്‍ പി വി അഭിഷേക്, ടോമി തോമസ്, പി കെ പ്രവീണ്‍, ജിനീഷ്, റബീഷ്, വിപിന്‍, കിരണ്‍ ദാസ്, എം വി പ്രദീപ്, മുഹമ്മദ് വാഹിദ്, റൊമാരിയോ ജോണ്‍സണ്‍ എന്നീ മലയാളികളാണ് ജീവന്‍ രക്ഷാ പതക് അവാര്‍ഡ് നേടിയത്.
കേരളത്തിന് പുറത്തു നിന്നും വിവിധ വകുപ്പുകളില്‍ നിന്നായി ഏതാനും മലയാളികളും സ്തുത്യാര്‍ഹ സേവനത്തിനുള്ള മെഡലുകള്‍ക്ക് അര്‍ഹരായിട്ടുണ്ട്.
അസം റൈഫിള്‍സിലെ സുബേദാര്‍ ക്ലര്‍ക്ക് ഉണ്ണികൃഷ്ണന്‍ സുകുമാരന്‍ നായര്‍ (നാഗാലാന്റ്), ഉത്തര്‍ പ്രദേശ് പോലിസിലെ രവീന്ദ്രന്‍ നായര്‍, സന്തോഷ് ചന്ദ്രോത്ത് (എസ് പി ജി ന്യൂഡല്‍ഹി), പ്രയാട്ടുക്കുന്നില്‍ ജോണ്‍സണ്‍ വര്‍ക്കി (സി ഐ എസ് എഫ് കമാന്‍ഡര്‍), പറയത്ത് ശങ്കരന്‍ രാജന്‍ ( തിരുവനന്തപുരം, ആഭ്യന്തര മന്ത്രാലയം), ആന്‍ഡമാന്‍ നിക്കോബാര്‍ പോര്‍ട്‌ബ്ലെയര്‍ എസ് ഐ തോമസ് കുട്ടി, ആസാം റൈഫിള്‍സിലെ നായിക് സുബേദാര്‍ ക്ലര്‍ക്ക് പി കെ ബാബു (ഷില്ലോംഗ്), ബി എസ് എഫില്‍ നിന്നു തിരുവനന്തപുരം ഡെപ്യൂട്ടി കമാന്‍ഡന്റ് എസ്. മോഹനന്‍, അസിസ്റ്റന്റ് കമാന്‍ഡന്റ് ആര്‍ വിശ്വനാഥന്‍ പിള്ള (ആസാം), ഗോപാല്‍പുര്‍ എസ്‌ഐ ചന്ദ്രന്‍ പരമേശ്വരന്‍ പിള്ള (പശ്ചിമ ബംഗാള്‍), സി ഐ എസ് എഫില്‍ നിന്നു ആറക്കോണം ഇന്‍സ്‌പെക്ടര്‍ എം സി ജനാര്‍ദന്‍, ചെന്നൈ അസി. എസ്‌ഐ വെങ്കിട്ടരാമ പിള്ള, സി ഐ എസ് എഫ് തുമ്പ അസി. എസ് ഐ കെ കെ പ്രഭാകരന്‍, സി ആര്‍ പി എഫ് ന്യൂഡല്‍ഹി അസി. കമാന്‍ഡന്റ് സന്തോഷ് കുമാര്‍ മാരാര്‍, ആഭ്യന്തര മന്ത്രാലയം ന്യൂഡല്‍ഹി ഡി ഡി ഐ. ബി റാണി, ഐ ടി ബി പി ന്യൂഡല്‍ഹി അസി. കമാന്‍ഡന്റ് രാജേന്ദ്രന്‍ നാരായണന്‍ താന്നിക്കപ്പിള്ളില്‍, ദേശീയ ദുരന്ത നിവാരണ സേന പശ്ചിമ ബംഗാള്‍ അസി. കമാന്‍ഡന്റ് ഉണ്ണി പിള്ള എന്നിവര്‍ക്കും സ്തുത്യാര്‍ഹ സേവനത്തിനുള്ള മെഡല്‍ ലഭിച്ചു.
ഫയര്‍ ആന്‍ഡ് സേഫ്റ്റി വിഭാഗത്തില്‍ സ്‌റ്റേഷന്‍ ഓഫീസര്‍ അലക്‌സാണ്ടര്‍ ചെന്നമ്പിള്ളി അന്നക്കുട്ടി, ലീഡിംഗ് ഫയര്‍മാന്‍മാരായ സി വി ദിനേശന്‍, കെ എ മനോജ് കുമാര്‍ എന്നിവരും മെഡലിന് അര്‍ഹത നേടിയിട്ടുണ്ട്.