Connect with us

Sports

ലോകസമാധാനത്തിന് റൊണാള്‍ഡീഞ്ഞോ

Published

|

Last Updated

കോഴിക്കോട്: ലോക സമാധാനത്തിന് ഫുട്‌ബോള്‍ പ്രചരിപ്പിക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായായി റൊണാള്‍ഡീഞ്ഞോ കോഴിക്കോട് നടക്കാവ് ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സന്ദര്‍ശിച്ചു. ബ്രിട്ടന്‍ ആസ്ഥാനമായ ഫുട്‌ബോള്‍ ഫോര്‍ പീസ് എന്ന സംഘടനയുടെ ബ്രാന്‍ഡ് അംബാസഡറാണ് റൊണാള്‍ഡീഞ്ഞോ.
രാവിലെ 10.25 ഓടെ റോണാള്‍ഡീഞ്ഞോ സ്‌കൂളിലെത്തി. സ്‌കൂള്‍ കോമ്പൗണ്ടിലേക്ക് അദ്ദേഹം പ്രവേശിച്ചത് വിദ്യാര്‍ ഥികളുടെ ആരവങ്ങളോടെ. അഞ്ച് മിനുട്ട് മാത്രമേ റോണാള്‍ഡീഞ്ഞോ സ്‌കൂളില്‍ ചെലവഴിച്ചുള്ളൂ. ഗ്രൗണ്ടിലിറങ്ങി സ്‌കൂള്‍ ഫുട്‌ബോള്‍ ടീം അംഗങ്ങളെ അദ്ദേഹം പരിചയപ്പെട്ടു.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് 11നുള്ള വിമാനത്തില്‍ തിരിച്ചുപോകേണ്ടതിനാല്‍ റൊണാള്‍ഡീഞ്ഞോ 10.30ന് തന്നെ സ്‌കൂളില്‍ നിന്ന് മടങ്ങി. സമാധാനത്തിനായി പന്ത് തട്ടുക എന്ന സന്ദേശവുമായി പ്രവര്‍ത്തിക്കുന്ന സംഘടനയായ ഫുട്‌ബോള്‍ ഫോര്‍ പീസ് എന്ന സംഘടനയുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ് നടക്കാവ് സ്‌കൂളില്‍ തുടക്കം കുറിച്ചത്.
സംഘടനയുടെ സ്ഥാപകനും മുന്‍ പാക്കിസ്ഥാന്‍ ഫുട്‌ബോള്‍ താരവുമായ കശിഫ് സിദ്ദീഖി, സി ഇ ഒ ജയ് ജഡേജ, എ പ്രദീപ്കുമാര്‍ എം എല്‍ എ, ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ തലവന്‍ ഡോ. ജോസഫ് സെബാസ്റ്റ്യന്‍ തുടങ്ങിയവരും പങ്കെടുത്തു.