Connect with us

Sports

എത്തിക്കഴിഞ്ഞു, ഫേസ്ബുക്ക് സ്റ്റേഡിയം

Published

|

Last Updated

സാന്‍ഫ്രാന്‍സിസ്‌കോ: കായിക നിമിഷങ്ങള്‍ സുഹൃത്തുക്കളുമായി പങ്കുവെക്കാന്‍ ഫേസ്ബുക്കിന്റെ പുതിയ സംരംഭമായ ഫേസ്ബുക്ക് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തിന് തുടക്കമായി. ഒരു കായിക മത്സരം നടന്നുകൊണ്ടിരിക്കുമ്പോള്‍, അതുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങള്‍ കായികാരാധകര്‍ക്ക് നല്‍കാനും അവര്‍ക്കത് പരസ്പരം പങ്കുവെക്കാനും സാധിക്കുന്ന സൗകര്യമാണ് സ്‌പോര്‍ട്‌സ് സ്റ്റേഡിയം വഴി ഫേസ്ബുക്ക് അവതരിപ്പിക്കുന്നത്.
ഇനി പറയുന്ന സൗകര്യങ്ങളാണ് ഇതില്‍ ഉണ്ടാകുക. 1- കളിയുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളുടെ പോസ്റ്റുകളും കമന്റുകളും. 2- കളിക്കാര്‍, കായിക വിദഗ്ധര്‍, പത്രപ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ പോസ്റ്റുകള്‍. 3- കളിയുടെ തത്സമയ വിവരണം, സ്റ്റാറ്റിസ്റ്റിക്‌സ്, സ്‌കോര്‍. 4- കളി നടക്കുന്ന സ്ഥലം, ഏത് ചാനലിലാണ് കളിയുടെ സംപ്രേഷണം എന്നിവ.
പുതിയ ഈ സംരംഭം നിലവില്‍ അമേരിക്കയില്‍ ഐ ഫോണ്‍ ഫോര്‍മാറ്റില്‍ മാത്രമാണ് ലഭിക്കുക. ഉടന്‍ തന്നെ എല്ലാ പ്രാദേശിക മത്സരങ്ങളും ഉള്‍പ്പെടുത്തി വ്യാപിപ്പിക്കുമെന്ന് ഫേസ്ബുക്ക് അധികൃതര്‍ അറിയിച്ചു.

Latest