സഅദിയ്യ സമ്മേളനം; സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

Posted on: January 25, 2016 11:54 pm | Last updated: January 25, 2016 at 11:54 pm
SHARE

ദേളി: ജാമിഅ സഅദിയ്യ അറബിയ്യ 46-ാം വാര്‍ഷികത്തോടനുബന്ധിച്ച് ശിഫാ സഅദിയ്യ ആശുപത്രിയുടെ സഹകരണത്തോടെ സ്‌പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കാന്‍ ഡോ. അബൂബക്കര്‍ മുട്ടത്തോടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മെഡിക്കല്‍ സമിതിയോഗം തീരുമാനിച്ചു. ഫെബ്രുവരി ഏഴിന് രാവിലെ ഒമ്പത് മുതല്‍ ശിഫാ സഅദിയ്യ ആശുപത്രിയില്‍ നടക്കുന്ന ക്യാമ്പില്‍ വിവിധ രോഗങ്ങള്‍ക്കുള്ള സൗജന്യ പരിശോധനയും സര്‍ജറികളും നടക്കും.
ജനറല്‍ മെഡിസിന്‍ ശിശുരോഗം, പ്രസവ-സ്ത്രീ രോഗം, എല്ല് രോഗം, ജനറല്‍ സര്‍ജറി, മനോരോഗം, ചര്‍മ-നേത്ര രോഗം, ദന്ത വിഭാഗം എന്നീ രോഗങ്ങള്‍ക്കുള്ള വിധഗ്ധ ഡോക്ടര്‍മാര്‍ ക്യാമ്പിന് നേതൃത്വം നല്‍കും. ഡോ. മൊയ്തീന്‍ കുഞ്ഞി, ഡോ. അബ്ദുല്ലക്കുഞ്ഞി ഡോ. ബാസിത്, ഐ കെ ഹംസ തുടങ്ങിയവര്‍ സംബന്ധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here