Connect with us

Kerala

എഡിജിപി ശ്രീലേഖക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

Published

|

Last Updated

തിരുവനന്തപുരം: ഉത്തരവാദിത്തം നിര്‍വഹിക്കുന്നതില്‍ വീഴ്ച്ച വരുത്തി സര്‍ക്കാറിന് നികുതിയിനത്തില്‍ ലക്ഷങ്ങള്‍ നഷ്ടമുണ്ടാക്കിയതിന് എഡിജിപി ആര്‍ ശ്രീലേഖക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. സ്‌കൂള്‍ വാഹനങ്ങളുടെ മറവില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നുവെന്ന് ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി ജോണ്‍സണ്‍ നല്‍കിയ ഹരജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജ് എസ്എസ് വാസന്റെ ഉത്തരവ്. മൂന്നാം എതിര്‍ കക്ഷിയാണ് എഡിജിപി ശ്രീലേഖ. ചാലക്കുടിയിലെ സ്വകാര്യ ബസുടമ തോട്ടത്തില്‍ വീട്ടില്‍ ജോയ് ആന്റണി, ചാലക്കുടി നിര്‍മ്മല കോളേജ് പ്രിന്‍സിപ്പല്‍ സജീവ് വട്ടോലി, എന്നിവര്‍ ഒന്നും രണ്ടും പ്രതികളും ചാലക്കുടി ജോ. ആര്‍ടിഒ റെജി വര്‍ഗീസ് നാലാം പ്രതിയുമാണ്.

Latest