Connect with us

Gulf

ഒഐസിസി പ്രവാസി സേവന കേന്ദ്ര സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃക : ഉമ്മന്‍ ചാണ്ടി

Published

|

Last Updated

ജിദ്ദ: ഒഐസിസി വെസ്‌റ്റേണ്‍ റീജ്യണല്‍ കമ്മിറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി സേവന കേന്ദ്ര സാമൂഹ്യ സേവനത്തിന്റെ ഉദാത്ത മാതൃകയും, പ്രശംസനീയവുമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഒരു വര്‍ഷമായി എല്ലാ ബുധനാഴ്ചയും ഇംപാല ഗാര്‍ഡനില്‍ പ്രവര്‍ത്തിച്ചു വരുന്ന സേവന കേന്ദ്രയുടെ ഒന്നാം വാര്‍ഷിക ആഘോഷ പരിപാടിയെ വീഡിയോയിലൂടെ അഭിസംബോധനം ചെയ്തു സംസാരിക്കുകകായായിരുന്നു അദ്ദേഹം. ജിദ്ദ ഒഐസിസി യുടെ കീഴില്‍ നടക്കുന്ന വിവിധ സാമൂഹ്യ സേവന പ്രവര്‍ത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു.

യോഗത്തില്‍ മുസ്ലിം ലീഗ് നേതാവും എംഎല്‍എയുമായ ടി എ അഹമ്മദ് കബീര്‍ മുഖ്യാതിഥി ആയിരുന്നു. കുടുംബം പോറ്റാന്‍ കടല്‍ കടന്ന പ്രവാസികള്‍ തങ്ങളുടെ സമൂഹത്തിനും നാടിനും വേണ്ടി ചെയ്ത സേവനങ്ങള്‍ എണ്ണമറ്റതാണ്. നാടിന്റെ സാമൂഹിക സാമ്പത്തിക പുരോഗതിയില്‍ പ്രവാസികള്‍ വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല എന്നും എന്നാല്‍ പ്രവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും ലഭ്യമാക്കുന്നതിലും കാലങ്ങളായി മാറി മാറി വരുന്ന സര്‍ക്കാറുകള്‍ അലംഭാവം കാണിച്ചുവെന്നും, ഇതിനെതിരെ കണ്ണടക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രവാസി സേവന കേന്ദ്രയുടെ മുഖ്യ പ്രവര്‍ത്തകരേയും പ്രവാസി സേവന കേന്ദ്ര പ്രവര്‍ത്തിക്കാന്‍ സ്ഥല സൗകര്യം ചെയ്തു കൊടുത്ത് എല്ലാം പിന്തുണയും നല്‍കുന്ന ഇംപാല ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ശിയാസിനേയും സേവന കേന്ദ്ര കണ്‍വീനര്‍ അലി തെക്ക്‌തോടിനെയും ജോയിന്റ് കണ്‍വീനര്‍ സലാം പോരുവഴിയെയും അദ്ദേഹം ആദരിച്ചു.

കൊണ്‍സുലര്‍ ജനറല്‍ ബി എസ് മുബാറക്ക്, ഷാഫി പറമ്പില്‍ എംഎല്‍എ എന്നിവര്‍ യോഗത്തെ വീഡിയോയിലൂടെ അഭിസംഭോധന ചെയ്തു.

Latest