നവയുഗം അല്‍ ഹസ്സ ഹരത് യൂണിറ്റ് സമ്മേളനം

Posted on: January 25, 2016 5:47 pm | Last updated: January 25, 2016 at 5:47 pm
SHARE

navayugamഅല്‍ ഹസ്സ: നവയുഗം സാംസ്‌കാരിക വേദി അല്‍ ഹസ്സ അല്‍ ഹരത് യൂണിറ്റ് സമ്മേളനം നടത്തി. മുഹമ്മദ് അലി അധ്യക്ഷത വഹിച്ചു. നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ഉണ്ണി പൂച്ചെടിയല്‍ ഉദ്ഘാടനം ചെയ്തു.രാജീവ് ചവറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളനത്തില്‍ യുണിറ്റ് പ്രസിഡന്റായി അരുണ്‍ ഹരിയേയും വൈസ് പ്രസിഡന്റ് ആയി രതീഷ് സെക്രട്ടറിയായി നൗഫല്‍ വരട്ടി, ജോയിന്റ് സെക്രട്ടറിയായി മുരളി, ട്രഷററായി ബാബുഅപ്പുട്ടി, രക്ഷാധികാരിയായി മുഹമ്മദ് അലി, ജീവകാരുണ്യ വിഭാഗം കണ്‍വനറായി രമേശ് എന്നിവരെയും തെരഞ്ഞെടുത്തു.

കേന്ദ്ര കമ്മിറ്റി ജോയിന്റ് സെക്രട്ടറി എം എ വാഹിദ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സുബി വര്‍മ്മ പണിക്കര്‍, അല്‍ ഹസ്സ മേഖല സെക്രട്ടറി ബാബു ചോരന്‍, അല്‍ ഹസ്സ മേഖല പ്രസിഡണ്ട് രാജീവ് ചവറ, അല്‍ ഹസ്സ മേഖല ജീവകാരുണ്യ വിഭാഗം കണ്‍വീനര്‍ അബ്ദുല്‍ ലത്തിഫ് മൈനാഗപള്ളി, അല്‍ ഹസ്സ മേഖല കലാ വിഭാഗം കണ്‍വീനര്‍ റഹിം തൊളിക്കോട് എന്നിവര്‍ അഭിവാദ്യ പ്രസംഗം നടത്തി. ഹസ്സ മേഖലരക്ഷാധികാരി ഹുസൈന്‍ കുന്നിക്കോട് തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും അരുണ്‍ ഹരി നന്ദിയും പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here