റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

Posted on: January 25, 2016 12:26 pm | Last updated: January 25, 2016 at 12:36 pm

ronalinjo 23കോഴിക്കോട്: ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ റൊണാള്‍ഡീഞ്ഞോ അപകടത്തില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ടു. കോഴിക്കോട് നടക്കാവ് ഗേള്‍സ് ഹയര്‍സെക്കന്ററി സ്‌കൂളിലെ പൊതുപരുപാടിയില്‍ പങ്കെടുത്ത് മടങ്ങവെ റൊണാള്‍ഡീഞ്ഞോ സഞ്ചരിച്ച വാഹനത്തിന് മുന്നിലേക്ക് ട്രാഫിക്ക് സിഗ്‌നല്‍ മറിഞ്ഞു വീഴുകയായിരുന്നു. ഡ്രൈവര്‍ ഉടന്‍ തന്നെ കാര്‍ നിര്‍ത്തിയത് അപകടം ഒഴിവാക്കി. ആരാധകരുടെ തിരക്കും സിഗ്നല്‍ പോസ്റ്റിന്റെ കാലപ്പഴക്കവുമാണ് അപകടത്തിന് കാരണം. ഹ്രസ്വ സന്ദര്‍ഷനത്തിനാണ് ബ്രസീല്‍ ഫുട്ബാള്‍ ഇതിഹാസം കോഴിക്കോടെത്തിയത്. സേട്ട് നാഗ്ജി ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ബ്രാന്‍ഡ് അമ്പാസിഡറായിട്ടാണ് താരം കോഴിക്കോട്ട് എത്തിയത്.