Connect with us

Ongoing News

ജ്യേഷ്ഠത്തിയുടെ ശിക്ഷണത്തില്‍ നാടോടിനൃത്തത്തില്‍ പൂജിത

Published

|

Last Updated

തിരുവനന്തപുരം: ഹൈസ്‌കൂള്‍ വിഭാഗം നാടോടിനൃത്ത മത്സരത്തില്‍ എ ഗ്രേഡ് നേടാന്‍ പൂജിതക്ക് തുണയായത് ജ്യേഷ്ഠത്തി നല്‍കിയ ശിക്ഷണം. മൂവാറ്റുപുഴ ഗാര്‍ഡിയന്‍ എയ്ഞ്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ഥിനിയായ പൂജിത മറിയം രാജുവിനാണ് നടന കലയില്‍ ജ്യേഷ്ഠത്തിയുടെ ശിഷ്യത്വം സ്വീകരിക്കാനുള്ള നിയോഗം കൈവന്നത്. വടക്കന്‍ പാട്ടുകളിലെ വീരവനിതയായി ചരിത്രത്തില്‍ ഇടം നേടിയ ഉണ്ണിയാര്‍ച്ചയുടെ വീരാപദാനങ്ങള്‍ വാഴ്ത്തിയാണ് പൂജിത നാടോടിനൃത്തം അവതരിപ്പിച്ചത്. ജ്യേഷ്ഠത്തി പൂജാ അന്നാ രാജീവാണ് നൃത്ത കല അഭ്യസിപ്പിച്ചത്. 2010ല്‍ നടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്നു പൂജാ അന്നാ രാജീവ്. കേരളനടനത്തില്‍ ഫസ്റ്റ് എ ഗ്രേഡും ഭരതനാട്യത്തില്‍ സെക്കന്‍ഡും നാടോടിനൃത്തത്തില്‍ മൂന്നാം സ്ഥാനവുമായിരുന്നു. 2009ല്‍ തിരുവനന്തപുരത്ത് നടന്ന കലോത്സവത്തില്‍ മോഹിനിയാട്ടത്തിലും 2008ല്‍ കൊല്ലത്ത് നടന്ന കലോത്സവത്തില്‍ കുച്ചുപ്പുടിയിലും ഫസ്റ്റ് എ ഗ്രേഡ് പൂജക്കായിരുന്നു. 2008ല്‍ തൃശൂരില്‍ നടന്ന സംസ്ഥാന തല കേരളോത്സവത്തില്‍ കലാതിലകമായിരുന്നു. കലാമണ്ഡലം സിന്ധു മനോഹര്‍, ഗീതാഞ്ജലി, സായിപ്രഭ എന്നിവരാണ് മത്സരം വിലയിരുത്തിയത്. മത്സരത്തില്‍ മാറ്റുരക്കാന്‍ അപ്പീലുകളുമായി എത്തിയത് 16പേര്‍. ആകെ 30 പേരാണ് നാല് ക്ലസ്റ്ററുകളില്‍ നിന്നായി മത്സരത്തില്‍ പങ്കെടുത്തത്.

---- facebook comment plugin here -----

Latest