നടി കല്‍പന അന്തരിച്ചു; അന്ത്യം ഹെെദരാബാില്‍; സംസ്കാരം നാളെ

Posted on: January 25, 2016 9:35 am | Last updated: January 25, 2016 at 8:46 pm
SHARE

kalpana 23ഹൈദരാബാദ്: നടി കല്‍പ്പന അന്തരിച്ചു. ഹൈദരാബാദില്‍ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. മരണകാരണം
ഹൃദയാഘാതമാണെന്നാണ് സൂചന. ഹോട്ടല്‍മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചത്. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് മരണം സംഭവിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെലുങ്ക് സിനിമയുടെ ഷൂട്ടിംഗിനായിട്ടാണ് കല്‍പ്പന ഹൈദരാബാദില്‍ എത്തിയത്.

1977 ല്‍ വിടരുന്ന മൊട്ടുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായിട്ടായിരുന്നു സിനിമയിലെ അരങ്ങേറ്റം. നാടകപ്രവര്‍കത്താരായ വി പി നായരുടെയും വിജയലക്ഷ്മിയുടെയും മകളാണ്. മുന്നൂറിലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി മലയാള സിനിമയില്‍ അഭിനയിച്ചിട്ടുള്ള കല്‍പ്പനയുടെ പുറത്തിറങ്ങിയ അവസാന ചിത്രം ചാര്‍ലിയായിരുന്നു. മലയാള ചലച്ചിത്രങ്ങളില്‍ ഹാസ്യ വേഷങ്ങളാണ് കല്‍പ്പന പ്രധാനമായും കൈകാര്യം ചെയ്തിട്ടുള്ളത്.

kalpana 13300ലേറെ ചിത്രങ്ങളില്‍ അഭിനയിച്ച കല്‍പ്പനയ്ക്ക് മികച്ച സഹനടിക്കുള്ള അറുപതാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരം തനിച്ചല്ല ഞാന്‍ എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. പ്രമുഖ നടികളായ ഉര്‍വശി, കലാരഞ്ജിനി എന്നിവര്‍ സഹോദരിമാരാണ്. സംവിധായകന്‍ അനില്‍കുമാറിനെയായിരുന്നു വിവാഹം കഴിച്ചത്. ഇവര്‍ 2012 ല്‍ വിവാഹ മോചിതരായിരുന്നു. ശ്രീമയി മകളാണ്. ഞാന്‍ കല്‍പ്പന എന്നൊരു മലയാള പുസ്തകം കല്‍പ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here