ഐസിഎഫ് പ്രബന്ധ രചനാ മത്സരം: യൂസുഫും മുഹമ്മദലിയും ജേതാക്കള്‍

Posted on: January 24, 2016 6:21 pm | Last updated: January 24, 2016 at 6:21 pm
SHARE

Yoosuf K-1stMuhammadali Bukhari-2ndറിയാദ്: ‘സഹിഷ്ണുതയുടെ പ്രവാചകന്‍’ എന്ന വിഷയത്തില്‍ ഐസിഎഫ് സൗദി നാഷണല്‍ കമ്മിറ്റി സംഘടിപ്പിച്ച പ്രബന്ധരചനാ മത്സരത്തില്‍ വിജയികളെ പ്രഖ്യാപിച്ചു. യൂസുഫ് കെ (റിയാദ്) ഒന്നാംസ്ഥാനവും, കെ കെ മുഹമ്മദലി ബുഖാരി (അല്‍ കൊറയാത്ത്) രണ്ടാംസ്ഥാനവും കരസ്ഥമാക്കി.

ഒന്നാം സ്ഥാനം നേടിയ കാക്കഞ്ചേരി സ്വദേശി യൂസുഫ് റിയാദ് എംബസിയില്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ വിങ്ങിലാണു ജോലി ചെയ്യുന്നത്. രണ്ടാംസ്ഥാനക്കാരനായ പെരിന്തല്‍മണ്ണ താഴേക്കോട് പുത്തൂര്‍ സ്വദേശി മുഹമ്മദലി ബുഖാരി ഇംഗ്ലീഷ് ബിരുദധാരി കൂടിയാണ്. സ്വര്‍ണ്ണനാണയവും സ്മാര്‍ട് ഫോണുമാണു യഥാക്രമം ഒന്നും രണ്ടും സ്ഥാനക്കാര്‍ക്ക് സമ്മാനമായി നല്‍കുക. റിയാദില്‍ വെച്ചു നടക്കുന്ന പ്രത്യേക ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യുമെന്നു കോര്‍ഡിനേറ്റര്‍മാരായ ബഷീര്‍ എറണാകുളം, നാസര്‍ കരുളായി എന്നിവര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here