ദഅവാ ബോര്‍ഡ്: പുരോഹിതനടക്കം 300 പേര്‍ ഇസ്ലാമിലേക്ക്

Posted on: January 24, 2016 6:13 pm | Last updated: January 24, 2016 at 6:13 pm
SHARE

Islam_Anno2_72ദമ്മാം: ദമ്മാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ ചുവരില്‍ തൂക്കിയിട്ട ദഅവാ ബോര്‍ഡ് ഒരു കൃസ്തീയ പുരോഹിതനടക്കം 300 പേര്‍ ഇസ്ലാമിലേക്ക് കടന്നു വരാന്‍ കാരണമായി. അല്‍ഖോബറിലേക്ക് കൃസ്തുമത സുവിശേഷ പ്രഭാഷണം നടത്താന്‍ എത്തിയതായിരുന്നു ഏഷ്യന്‍ വംശജനായ പുരോഹിതന്‍, ദമ്മാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ അദ്ദേഹം ഏര്‍പോര്‍ട്ടിന്റെ കോരിഡോറിലൂടെ നടക്കുന്നതിനിടയില്‍ ചുവരില്‍ തൂക്കിയിട്ടിരിക്കുന്ന വിശുദ്ധ ഖുര്‍ആന്റെയും ഹദീസുകളുടെയും വാക്യങ്ങള്‍ ശ്രദ്ധിക്കുവാന്‍ തുടങ്ങി പക്ഷെ ‘നിങ്ങള്‍ വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുക തീര്‍ച്ചയായും അത് അന്ത്യനാളില്‍ ശുപാര്‍ശ ചെയ്യും’ എന്ന ബോര്‍ഡ് അദ്ദേഹം പലപ്രാവശ്യം ശ്രദ്ധിച്ചു. സുവിശേഷ പ്രഭാഷണത്തിനു എത്തിയ അദ്ദേഹം എങ്ങോട്ടും പോകാതെ രണ്ടു ദിവസങ്ങള്‍ ഹോട്ടലില്‍ തന്നെ കഴിച്ചു കൂട്ടി, ഇതിന് മറുപടി കണ്ടെത്താന്‍ അദ്ദേഹം വിശുദ്ധ ഖുര്‍ആന്‍ ആവശ്യപ്പെട്ടു, ദഅവാ സെന്ററില്‍ നിന്നും നല്‍കിയ മുസ്ഹഫ് അദ്ദേഹം മറിച്ചുനോക്കി അദ്ദേഹത്തെ വിശുദ്ധ ഖുര്‍ആന്‍ വല്ലാതെ സ്വാധീനിച്ചു രണ്ടു മാസങ്ങള്‍ക്ക് ശേഷം അദ്ദേഹം താന്‍ മുസ്ലിമായെന്നും ദഅവാ രംഗത്ത് പ്രവര്‍ത്തിക്കുവാന്‍ തീരുനാനിച്ചു വെന്നും അറിയിക്കുകയായിരുന്നു കൂടാതെ അദ്ദേഹത്തിന്റെ പ്രബോധന ഫലത്താല്‍ 300 പേര്‍ ഇസ്ലാമിലേക്ക് കടന്നുവന്നതായും ഇതിനെല്ലാം നിമിത്തമായത് എയര്‍പോര്‍ട്ടിന്റെ ചുവരില്‍ തൂക്കിയിട്ട ബോര്‍ഡുകളാണെന്നും ദമ്മാം കോര്‍ട്ട് ഡയരക്ടര്‍ ശൈഖ് സഅദ് ബിന്‍ മുഹമ്മദ് മിഹനാ ഈ സംഭവം വിശദീകരിക്കവേ വെളിപ്പെടുത്തി.
ദമ്മാം ഏയ്ര്‌പോര്‍ട്ട് അതോരിറ്റിയും ദഅവാ വിഭാഗവും പരസ്പരം സഹകരിച്ചു കൊണ്ട് നിരവധി ദഅവാ പ്രവര്‍ത്തങ്ങള്‍ക്ക് ദമ്മാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് വേദിയായിട്ടുണ്ട് വിവിധ ഭാഷകളില്‍ തൊഴിലാളികള്‍ക്ക് ബോധവക്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുക, സൗദിയിലേക്ക് വരുന്നവര്‍ക്ക് ഇസ്ലാമിന്റെ പരിചയപ്പെടുത്തുന്ന പ്രസിദ്ധീകരണങ്ങള്‍ വിതരണം ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളും നടക്കുന്നു. ഇതല്ലാം നിരവധി പേര്‍ ഇസ്ലാമിലേക്ക് കടന്നു വരാന്‍ കാരണമായതായി ദമ്മാം കിംഗ് ഫഹദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പബ്ലിക് റിലേഷന്‍ മാനേജര്‍ അഹമദ് അല്‍ അബ്ബാസി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here