കൊച്ചി: വിജിലന്‍സിനെതിരെ കോടതിയുടെ ഭാഗത്തു നിന്ന് രൂക്ഷ വിമര്‍ശനമുണ്ടായ സാഹചര്യത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അടിയന്തരമായി രാജി വെക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. അടുത്ത കാലത്ത്
വിജിലന്‍സിനു നേരെ ഉയര്‍ന്ന വിമര്‍ശനങ്ങളിലൂടെ വകുപ്പ് കൈകാര്യം ചെയ്യാന്‍ ആഭ്യന്തരമന്ത്രി യോഗ്യനല്ലെന്നാണ് തെളിഞ്ഞിരിക്കുന്നത്.
ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് കെ ബാബുവിനു നേരെ മാത്രമുണ്ടായ പ്രശ്‌നമല്ല ഉമ്മന്‍ചാണ്ടിക്കു നേരെക്കൂടിയാണ്. അതിനാല്‍ ഉമ്മന്‍ചാണ്ടിയും രാജിവച്ച് ഒഴിയണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. കെ ബാബു ഉയര്‍ത്തുന്ന ഗൂഢാലോചന ആരോപണം ഈ കേസില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.
സിപിഎമ്മിനെതിരെയുള്ള കെ.ബാബുവിന്റെ ആരോപണങ്ങള്‍ അടിസ്ഥാരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.