Connect with us

Wayanad

ആദിവാസികളുടെ ക്ഷേമത്തിനായി ഇരുമുന്നണികളും ഒന്നും ചെയ്യുന്നില്ല: കുമ്മനം

Published

|

Last Updated

കല്‍പ്പറ്റ: കേരളത്തിലെ ആദിവാസി സമൂഹത്തിന്റെ നിലവിലെ അവസ്ഥ വളരെ പരിതാപകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ആദിവാസി സമൂഹത്തിന്റെ ക്ഷേമത്തിനായി കേരളം ഭരിച്ച ഇരുമുന്നണികള്‍ യാതൊന്നും ചെയ്തില്ലെന്നും കുമ്മനം കുറ്റപ്പെടുത്തി.വിമോചനയാത്രയുടെ നാലാം ദിവസം കല്‍പ്പറ്റയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കുമ്മനം രാജശേഖരന്‍.

വനാവകാശ നിയമപ്രകാരം കോടിക്കണക്കിന് രൂപ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കി വരുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങള്‍ മികച്ച രീതിയില്‍ ഫണ്ട് വിനിയോഗിക്കുമ്പോള്‍ കേരള സര്‍ക്കാര്‍ ഒറ്റപ്പൈസ പോലും ഇതുവരെ വിനിയോഗിച്ചിട്ടില്ല. ഇത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടെങ്കിലും കേരളം ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും കുമ്മനം പറഞ്ഞു.
മുത്തങ്ങയില്‍ പ്രക്ഷോഭം നടത്തിയ ആദിവാസികള്‍ക്ക് ഭൂമിയുടെ പട്ടയം നല്‍കുമെന്ന് പറഞ്ഞുവെങ്കിലും വാഗ്ദാനം ലംഘിക്കപ്പെട്ടു. 1200 ഓളം അപേക്ഷയില്‍ ഏകദേശം 285 പേര്‍ക്ക് മാത്രമേ പട്ടയം കിട്ടിയിട്ടുള്ളൂ. പട്ടക്കാലാവധി കഴിഞ്ഞ അറുപതിനായിരം ഏക്കര്‍ ഭൂമി ഉണ്ടെങ്കിലും അത് പിടിച്ചെടുത്ത് ആദിവാസികള്‍ക്ക് നല്‍കാനുള്ള യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശ്, കെ സദാനന്ദന്‍, പി ജി ആനന്ദ്കുമാര്‍, അഡ്വ പി സി ഗോപിനാഥ് തുടങ്ങിയവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു