Connect with us

Kozhikode

കാര്‍ഷികമേഖലക്ക് പുത്തനുണര്‍വേകാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍

Published

|

Last Updated

കോഴിക്കോട്: കാര്‍ഷികോല്‍പന്നങ്ങളുടെ സംസ്‌കരണത്തിനും വിപണനത്തിനുമായി വിവിധ ആനുകൂല്യങ്ങള്‍ ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ നല്‍കുന്നു.
പഴം പച്ചക്കറി,പൂക്കള്‍ എന്നിവ തരംതിരിച്ച് പാക്ക് ചെയ്യുന്നതിനുള്ള പായ്ക്ക് ഹൗസും അനുബന്ധ സാമഗ്രികള്‍ക്കും നാല് ലക്ഷം രൂപ ചെലവുണ്ട്. ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്റെ ധനസഹായത്തോടെ ഇത് രണ്ടു ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കാനാവും. ആധുനിക സൗകര്യങ്ങളോടുകൂടി 918 മീറ്റര്‍ യൂണിറ്റില്‍ സംയോജിത പായ്ക്ക് ഹൗസിന് സമതലപ്രദേശത്ത് പദ്ധതി ചെലവിന്റെ 35 ശതമാനവും ഇടുക്കി വയനാട് ജില്ലകളില്‍ 50 ശതമാനം വായ്പാബന്ധിത ധനസഹായവും ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ലഭ്യമാക്കും.
പഴം,പച്ചക്കറി,പൂക്കള്‍ എന്നിവ വിളവെടുത്തതിന് ശേഷം വിപണിയില്‍ എത്തുന്നതിന് മുമ്പ് കേട് കൂടാതെ സൂക്ഷിക്കുന്ന ആറ് മെട്രിക് ടണ്‍ സംഭരണശേഷിയുള്ള ശീതീകരണ യൂണിറ്റ്,30 മെട്രിക് ടണ്‍ സംഭരണശേശിയുള്ള കോള്‍ഡ് റൂം,മൊബൈല്‍ പ്രീകൂളിങ് യൂണിറ്റ് ,ഒമ്പത് മെട്രിക് ടണ്‍ ശേഷിയുള്ള റീഫര്‍ വാന്‍,ശീതീകരിച്ച വാന്‍ എന്നിവ സജ്ജീകരിക്കുന്നതിനായി സമതലപ്രദേശത്ത് ചെലവിന്റെ 35 ശതമാനവും ഇടുക്കി,വയനാട് ജില്ലകളില്‍ 50 ശതമാനം വായ്പാബന്ധിത ധനസഹായവും ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ ഉറപ്പുവരുത്തുന്നു.ആനുപാതികമായി ധനസഹായം ലഭിക്കുന്നതിന് കുറഞ്ഞത് നാല് മെട്രിക് ടണ്‍ ശേഷിയുണ്ടായിരിക്കണം.
പഴങ്ങളും പച്ചക്കറികളും പ്രാഥമികമായി സംസ്‌കരിക്കുന്നതിനും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രൈമറി, മൊബൈല്‍, മിനിമല്‍ പ്രോസസ്സ്ിങ് യൂണിറ്റിന് 25 ലക്ഷം രൂപ ചെലവുവരും.40 ശതമാനം ധനസഹായം ഹോര്‍ട്ടികല്‍ച്ചറല്‍ മിഷന്‍ ലഭ്യമാക്കുന്നതോടെ സ്‌ക്വാഷ്, ജെല്ലി, പള്‍പ്പ് എന്നിവ നിര്‍മ്മിക്കുന്നതിനുള്ള യൂണിറ്റ് വിലക്കുറവില്‍ നിര്‍മ്മിക്കാനാവും.
പഴങ്ങളും പച്ചക്കറികളും പഴുപ്പിക്കുന്നതിനുള്ള റൈപ്പനിംഗ് ചേമ്പറിനും അടിസ്ഥാന സൗകര്യവികസനത്തിനും 35 ശതമാനം ധനസഹായവും ഗുണഭോക്താവിന് പരമാവധി 300 മെട്രിക് ടണ്‍് വരെ ധനസഹായവും ലഭിക്കും.അംഗീകൃത ചെലവിന്റെ 50 ശതമാനം നിരക്കില്‍ പുസ്സാ സീറോ എനര്‍ജി കൂള്‍ ചേമ്പര്‍ നിര്‍മ്മിക്കാനാവും. ഗ്രാമീണവിപണികളെ ലക്ഷ്യമിട്ട് റൂറല്‍ മാര്‍ക്കറ്റ#ിന് 40 ശതമാനവും വയനാട് ഇടുക്കി ജില്ലകളില്‍ 55 ശതമാനവും ,ചില്ലറ വില്പനകള്‍ ആരംഭിക്കുന്നതിന് 35 ശതമാനവും പരമാവധി 300 മെട്രിക് ടണ്‍ വരെ ധനസഹായവും ലഭ്യമാക്കും.പഴം പച്ചക്കറി വില്‍ക്കുന്ന ഉന്തുവണ്ടി വാങ്ങുന്നതിനായി ചെലവിന്റെ 50 ശതമാനം ഹോര്‍ട്ടികള്‍ച്ചറല്‍ മിഷന്‍ വഹിക്കും.
പൊതുമേഖലാ സ്ഥാപനങ്ങള്‍,പഞ്ചായത്തുകള്‍,കോ-ഓപ്പറേറ്റീവ് രജിസ്റ്റേര്‍ഡ് സൊസൈറ്റികള്‍,ട്രസ്റ്റുകള്‍, പബ്ലിക് ലിമിറ്റഡ് കമ്പനികള്‍ എന്നിവര്‍ക്ക് വായ്പ ബാധകമല്ല.താല്പര്യമുള്ളവര്‍ അടുത്തുള്ള കൃഷിഭവനിലോ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ കാര്യാലയത്തിലെ കൃഷി ഡെപ്യൂട്ടി ഡയറക്ടറെയോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചറല്‍ മിഷനെയോ ബന്ധപ്പെടണം. വിവരങ്ങള്‍ക്ക് ഫോണ്‍ 0495-2370897.