Connect with us

Malappuram

പ്രവാസികളോടുള്ള ദ്രോഹ നയം അവസാനിപ്പിക്കണം: പിണറായി വിജയന്‍

Published

|

Last Updated

കൊണ്ടോട്ടി: കേരളത്തിന്റെ സാമ്പത്തിക വികസന രംഗത്ത് പ്രധാന പങ്കുവഹിച്ച പ്രവാസികളോടുള്ള കേന്ദ്രത്തിന്റ ദ്രോഹ നയത്തിനെതിരെ ജനം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. നവകേരള മാര്‍ച്ചിന് കൊണ്ടോട്ടിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയില്‍ കയറ്റുമതിക്കാര്‍ക്ക് നികുതി ഇളവ് നല്‍കുന്നുണ്ട്. പ്രവാസികള്‍ക്ക് എയര്‍പോര്‍ട്ടില്‍ പോലും മാന്യമായ പെരുമാറ്റം ലഭിക്കുന്നില്ല. അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് കുട്ടികള്‍ക്കും വീട്ടുകാര്‍ക്കും കൊണ്ടുവരുന്ന വസ്തുക്കള്‍ പോലും വലിച്ചെറിയുന്നു. കാര്‍ഷിക പ്രധാനമായ കേന്ദ്രങ്ങളില്‍ കൃഷിയില്‍ നിന്ന് കര്‍ഷകര്‍ പിന്മാറുന്നു. കര്‍ഷകര്‍ക്ക് പ്രോത്സാഹനം ലഭിക്കുന്നില്ല. കേരളം അഴിമതിയുടെ സ്വന്തം നാടായി മാറിയിരിക്കുന്നു. അഴിമതിക്ക് മന്ത്രിമാര്‍ തന്നെയാണ് തുടക്കം കുറിച്ചത്. കൈകൂലി നല്‍കാതെ അധികാരികളില്‍ നിന്ന് സേവനം ലഭിക്കുന്നില്ല. വെള്ളാപള്ളി നടത്തിയ കേരള യാത്ര വര്‍ഗീയത വളര്‍ത്തുക എന്ന ലക്ഷ്യം വെച്ചായിരുന്നു. എന്നാല്‍ കേരളം ഇത് തള്ളിക്കളഞ്ഞെന്നും പിണറായി പറഞ്ഞു. പി കെ സൈനബ, ജെ ജെ തോമസ്, എം പിമാരായ എ സമ്പത്ത്, എം ബി രാജേഷ് സംസാരിച്ചു.

---- facebook comment plugin here -----

Latest