തമിഴ്‌നാട്ടില്‍ മൂന്ന് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു

Posted on: January 24, 2016 11:13 am | Last updated: January 24, 2016 at 11:13 am
SHARE

suicideവില്ലുപുരം: തമിഴ്‌നാട്ടില്‍ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കോളജ് കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇ വരുടെ ആത്മഹത്യ കുറിപ്പില്‍ കോളേജ് മാനേജ്‌മെന്റിനെതിരെ ആരോപണമുണ്ട്. മൂന്നു വിദ്യാര്‍ഥിനികള്‍ വില്ലുപുരം എസ് വി എസ് മെഡിക്കല്‍ കോളജിലെ രണ്ടാം വര്‍ഷ യോഗനാച്ചുറോപ്പതി വിദ്യാര്‍ഥിനികളായ ശരണ്യ, പ്രിയങ്ക, മോനിഷ എന്നിവരാണ് ആത്മഹത്യ ചെയ്തത്. കോളജ് മാനേജ്‌മെന്റിന്റെ പീഡനങ്ങള്‍ക്കെതിരേ കഴിഞ്ഞ കുറേ നാളുകളായി സമരം നടത്തിവരികയായിരുന്നു ഇവിടത്തെ വിദ്യാര്‍ഥികള്‍. ശനിയാഴ്ച രാത്രിയാണ് സംഭവം.
തങ്ങളുടെ മരണത്തിന് ഉത്തരവാദികള്‍കോളജ് മാനേജ്‌മെന്റാണെന്നു വ്യക്തമാക്കുന്ന കുറിപ്പ് പൊലീസ് കണ്ടെടുത്തു. പ്രവേശന സമയത്ത് ആറു ലക്ഷം രൂപ ഫീസ് വാങ്ങിയിരുന്നെന്നും പിന്നീട് കൂടുതല്‍ ഫീസിനായി മാനേജ്‌മെന്റ് സമ്മര്‍ദം ചെലുത്തുകയായിരുന്നുവെന്നും ഇവര്‍ കുറിപ്പിലെഴുതിയിട്ടുണ്ട്. വാങ്ങിയ പണത്തിന് കൃത്യമായ രസീത് നല്‍കിയിരുന്നില്ല. ഇതു ചോദ്യം ചെയ്തപ്പോള്‍ കോളജ് ഉടമ വാസുകി തങ്ങളെ വാക്കാല്‍ അപമാനിച്ചു. സീനിയര്‍ വിദ്യാര്‍ഥികളും നിരന്തരമായി ഇത്തരം പീഡനത്തിന് ഇരയാകുന്നുണ്ട്. കോളജില്‍ പഠിക്കുന്നതിനേക്കാള്‍ ആശുപത്രിയില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ മരണത്തിന്റെ പേരില്‍ കോളജ് മാനേജ്‌മെന്റിനെതിരേ ശക്തമായ നടപടി കൈക്കൊള്ളണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.
കോളജില്‍ നിരവധി വിദ്യാര്‍ഥികളുണ്ടെങ്കിലും ആവശ്യത്തിന് സൗകര്യങ്ങള്‍ മാനേജ്‌മെന്റ് ഒരുക്കിയിരുന്നില്ല. സംഭത്തില്‍ കോളേജ് ചെയന്‍മാന്‍ വാസുകിയുടെ മകന്‍ ഷോകര്‍ വര്‍മ്മയെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here