Connect with us

Kerala

വിദ്വേഷ പ്രചാരണത്തിനെതിരെ ജാഗ്രത വേണം: എസ് വൈ എസ്

Published

|

Last Updated

തളിപ്പറമ്പ്: വിവിധ വിഭാഗങ്ങള്‍ തമ്മിലുള്ള മാനസിക ഐക്യം തകര്‍ത്ത് തങ്ങളുടെ അജന്‍ഡകള്‍ നടപ്പിലാക്കാനും അതുവഴി സാമുദായിക ധ്രുവീകരണമുണ്ടാക്കാനുമുള്ള ചിലരുടെ ശ്രമം നാടിനോടും ജനങ്ങളോടും ചെയ്യുന്ന അപരാധമാണെന്ന് എസ് വൈ എസ് സംസ്ഥാന വാര്‍ഷിക സമ്മേളനം.
സാമുഹികമായും സാംസ്‌കാരികമായും വൈവിധ്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് മതസമുദായങ്ങള്‍ പാരസ്പര്യവും സ്‌നേഹാദരവുകളും കാത്തുസൂക്ഷിച്ചുപോരുന്ന കേരളത്തിന്റെ സവിശേഷ പാരമ്പര്യം അപകടത്തിലാക്കും വിധം വിദ്വേഷവും അസഹിഷ്ണുതയും വളര്‍ത്താന്‍ ചില ശക്തികള്‍ നടത്തുന്ന നീക്കങ്ങളില്‍ സമ്മേളനം ഉത്കണ്ഠ രേഖപ്പെടുത്തി. ദളിത്, ന്യൂനപക്ഷ സമൂഹത്തോട് അധീശത്വഭാവത്തോടെ പൊരുമാറുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് ജനായത്ത ക്രമത്തെ കുറിച്ചുള്ള നമ്മുടെ സങ്കല്‍പ്പങ്ങളും സ്വപ്‌നങ്ങളും തകര്‍ക്കാനേ ഉപകരിക്കൂ. ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ നിന്ന് പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ രാജ്യത്തിന് അപമാനമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു. കേരളത്തില്‍ പ്രഖ്യാപിക്കപ്പെട്ട അറബിക് സര്‍വകശാല ഉടന്‍ യാഥാര്‍ഥ്യമാക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
രണ്ട് ദിവസമായി തളിപ്പറമ്പ് അല്‍ മഖറില്‍ നടന്നുവന്ന വാര്‍ഷിക സമ്മേളനത്തില്‍ 2016- 19 കാലയാളവിലേക്കുള്ള സാരഥികളെ തിരഞ്ഞടുത്തു. അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നേതൃത്വം നല്‍കി. സംഘടനയുടെ നയരേഖ സംബന്ധിച്ച് ചര്‍ച്ച നടന്നു. സമാപന സമ്മേളനം സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സയ്യിദ് ത്വാഹ സഖാഫി അധ്യക്ഷത വഹിച്ചു.
കെ പി ഹംസ മുസ്‌ലിയാര്‍, കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പട്ടുവം, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, മുസ്തഫ ദാരിമി കടാങ്കോട് പ്രസംഗിച്ചു. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി സ്വാഗതവും മജീദ് കക്കാട് നന്ദിയും പറഞ്ഞു.

---- facebook comment plugin here -----

Latest