ബാര്‍ കോഴ കേസിന്റെ നാള്‍ വഴി

Posted on: January 24, 2016 12:22 am | Last updated: January 24, 2016 at 10:02 am
SHARE

2014 ഒക്‌ടോ. 31- പൂട്ടിയ ബാറുകള്‍ തുറക്കാന്‍ ബാറുടമക
ളില്‍ നിന്ന് മന്ത്രി കെ എം മാണി ഒരു കോടി രൂപ
വാങ്ങി യെന്ന് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍.
നവം. ഒന്ന്- വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു.
നവം. നാല്- ക്വിക് വെരിഫിക്കേഷന്‍ തുടങ്ങി.
നവം. ഏഴ്- ബിജു രമേശ് മൊഴി നല്‍കി.

നവം.10- കോഴക്കേസിന്റെ അന്വേഷണ പുരോഗതി
അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.

നവം.11- ബിജുവിനെതിരെ മാണിയുടെ വക്കീല്‍ നോട്ടീസ്.

നവം. 25- മാണിയുടെ മൊഴിയെടുത്തു.

ഡിസം.രണ്ട്- അന്വേഷണത്തില്‍ ഇടപെടില്ല: ഹൈക്കോടതി.

ഡിസം. 10- മാണിയെ പ്രതിചേര്‍ത്ത് വിജിലന്‍സ് കേസ്.

2015 ജനു. 30- ആദായ നികുതി വകുപ്പ് ബിജുവിന്റെ
മൊഴിയെടുത്തു.

മാര്‍ച്ച് 30- ബിജുവിന്റെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.

ഏപ്രി. 21- ബാബുവിനെതിരെ തെളിവില്ലെന്ന് ആഭ്യന്തരമന്ത്രി.

ഏപ്രി. 28- ബാബുവിനെതിരെ പ്രത്യേക കേസ് വേണ്ടെന്ന്
നിയമോപദേശം. പിടച്ചുതൂങ്ങില്ലെന്ന് ബാബു.

ഏപ്രി. 29- ബാബുവിനെതിരെ പ്രാഥമിക അന്വേഷണം.
മെയ് എട്ട്- മന്ത്രി കെ എം മാണിയെ ചോദ്യം ചെയ്തു.

മേയ് 11- അമ്പിളിക്ക് നുണപരിശോധന നടത്താന്‍ അനുമതി.

മെയ് 27- വസ്തുതാ വിവര റിപ്പോര്‍ട്ട് നിയമോപദേശത്തിന്.

മെയ് 29- അന്വേഷണം പൂര്‍ത്തിയായതായെന്ന് വിജിലന്‍സ്.

ജൂണ്‍ ആറ്- ബാബുവിന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി.

ജൂണ്‍ 27- വസ്തുതാ വിവര റിപ്പോര്‍ട്ട് എസ് പിക്ക് കൈമാറി.
കോടതിയില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശം.

ജൂലൈ ഏഴ്- കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നു.

ജൂലൈ ഒമ്പത്- എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദേശം.

ജൂലൈ 10- ബാബുവിനെതിരെ തെളിവില്ലെന്ന് വിജിലന്‍സ്.

ജൂലൈ 11- റിപ്പോര്‍ട്ട് അംഗീകരിച്ചു. തുടര്‍ നടപടി റദ്ദാക്കി.

ഒക്‌ടോ. 29- കേസില്‍ തുടന്വഷണത്തിന് ഉത്തരവ്.

നവം. ഒമ്പത്- മാണിക്കെതിരെ തുടരന്വേഷണം.

നവം.10- കെ എം മാണിയുടെ രാജി.

ഡിസം. ഒമ്പത്- ബാബുവിനും ബിജുവിനുമെതിരെ
പ്രാഥമിക അന്വേഷണത്തിന് ഉത്തരവ്.

2016 ജനു. ഏഴ്- ബാബുവിനെതിരെ എന്തുകൊണ്ട്
എഫ് ഐ ആര്‍ ഇല്ലെന്ന് ഹൈക്കോടതി.

ജനു. 18- വിജിലന്‍സ് വിജിലന്റ് അല്ലെന്ന് ഹൈക്കോടതി.

ജനു. 23- ബാബുവിനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യ
ണമെന്ന് വിജിലന്‍സ് കോടതി. ബാബുവിന്റെ രാജി.

LEAVE A REPLY

Please enter your comment!
Please enter your name here