Connect with us

Ongoing News

എബിസണ് ഗുരുവായി അച്ഛന്‍

Published

|

Last Updated

തിരുവനന്തപുരം: ശബ്ദാനുകരണത്തില്‍ എബിസണ്‍ ബൈജുവിന് അച്ഛന്‍ തന്നെയാണ് ഗുരു. എന്നുവെച്ച് അച്ഛന്‍ മിമിക്രി പഠിച്ചിട്ടുള്ളയാളൊന്നുമല്ല. ഓട്ടോറിക്ഷാ ഡ്രൈവറായ അച്ഛന്‍ ബിജു ജീവിതം സ്വരൂക്കുട്ടാനുള്ള പെടാപ്പാടിനിടെ വെറുതെ ശ്രമിച്ചുനോക്കിയ ചില ശബ്ദാനുകരണങ്ങള്‍. തുടര്‍ച്ചയായ പരിശീലനങ്ങളിലൂടെ അച്ഛന്‍ ഒന്നാന്തരമൊരമൊരു മിമിക്രി കലാകാരനായി. ഇപ്പോള്‍ അച്ഛന്റെ പാതയിലൂടെ മകനും മിമിക്രിയില്‍ മിന്നും താരമായി. എച്ച് എസ് വിഭാഗം മിമിക്രിയില്‍ ഒന്നാം സ്ഥാനക്കാരനാണ് എബിസണ്‍. ഒപ്പം എ ഗ്രേഡും. കോട്ടയം കാഞ്ഞിരപ്പള്ളി ഗവ. എച്ച് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് എബിസണ്‍.
ടെലിവിഷനില്‍ നാം സ്ഥിരം കാണാറുള്ള ശ്വാസകോശം സ്‌പോഞ്ച് പോലെയാണ്… എന്ന് തുടങ്ങുന്ന പരസ്യം അപ്പടി അവതരിപ്പിച്ച് തുടക്കത്തില്‍ തന്നെ എബിസണ്‍ കാണികളെ കയ്യിലെടുത്തു. പിന്നാലെ തൃശൂര്‍ പൂരവും ജുറാസിക് പാര്‍ക്ക് ചിത്രത്തിന്റെ ട്രയിലറും ജനറേറ്റര്‍ ഓണ്‍ ചെയ്യുന്ന ശബ്ദവും തലമുടി വെട്ടുന്ന ശബ്ദവും മരണക്കിണറിലൂടെ ബൈക്ക് ഓടിക്കുന്ന ശബ്ദവും കടലിരമ്പലുമെല്ലാം എബിസണ്‍ തന്മയത്തത്തോടെ അവതരിപ്പിച്ചു.
നിറഞ്ഞ കയ്യടിയോടെയാണ് എബിസണ്‍ വേദി വിട്ടത്. മത്സരഫലം വന്നപ്പോള്‍ അച്ഛനും മകനും മനം നിറയെ സന്തോഷം. അനിതയാണ് എബിസണിന്റെ അമ്മ. എട്ടാം ക്ലാസുകാരി റിയ, ഒന്നാം ക്ലാസുകാരി ദിയ എന്നിവര്‍ സഹോദരങ്ങളാണ്.

Latest