മലേഷ്യന്‍ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം പി വി സിന്ധുവിന്

Posted on: January 24, 2016 6:26 pm | Last updated: January 24, 2016 at 7:33 pm
SHARE

sindhuപൈനാങ്: മലേഷ്യ മാസ്റ്റേഴ്‌സ് ബാഡ്മിന്റണ്‍ കിരീടം ഇന്ത്യയുടെ പി വി സിന്ധുവിന്. സ്‌കോട്‌ലന്‍ഡ് താരം ക്രിസ്റ്റി ഗില്‍മോറിനെയാണ് ഫൈനലില്‍ സിന്ധു പരാജയപ്പെടുത്തിയത്. സ്‌കോര്‍:21-15, 21-9. സിന്ധുവിന്റെ അഞ്ചാമത് ഗ്രാന്റ് പ്രീ കിരീടവും രണ്ടാമത്തെ മലേഷ്യ മാസ്റ്റേഴ്‌സ് കിരീടവുമാണിത്. 2013ലാണ് മുമ്പ് അവര്‍ മലേഷ്യ മാസ്റ്റേഴ്‌സ് കിരീടം സ്വന്തമാക്കിയത്. വനിതാ സെമിയില്‍ ദക്ഷിണ കൊറിയയുടെ സങ് ജി ഹ്യൂന്നിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ എത്തിയത്.