Connect with us

Techno

ഗൂഗിള്‍ 2015ല്‍ തടഞ്ഞത് 78 കോടി 'മോശം പരസ്യങ്ങള്‍'

Published

|

Last Updated

ഗൂഗിള്‍ 2015ല്‍ 78 കോടി “മോശം പരസ്യങ്ങള്‍” തടഞ്ഞതായി ഗൂഗിളിന്റെ ഔദ്യോഗിക വെളിപ്പെടുത്തല്‍. മാല്‍വെയറുകളും ബോട്ടുകളും അടങ്ങിയ പരസ്യങ്ങളാണ് ഗൂഗിള്‍ തടഞ്ഞത്. ഓണ്‍ലൈന്‍ പരസ്യങ്ങളുടെ പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ ചെറുക്കുന്നതിന്റെ ഭാഗമായാണ് ഇത്രയധി “മോശം പരസ്യങ്ങള്‍” ബ്ലോക്ക് ചെയ്തതെന്ന് ഗൂഗിള്‍ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.

ഇത്തരം പരസ്യങ്ങളുടെ കാര്യത്തില്‍ 2014നെ അപേക്ഷിച്ച് 50 ശതമാനം വര്‍ധനയാണ് കഴിഞ്ഞ വര്‍ഷമുണ്ടായതെന്ന് ഗൂഗിള്‍ പറയുന്നു. “നിങ്ങള്‍ കാണുന്ന ഓരോ പരസ്യവും സ്വാഗതാര്‍ഹവും സഹായകരവുമാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമങ്ങള്‍ ഞങ്ങള്‍ തുടരും”. ഗൂഗിള്‍ ആഡ്‌സ് ആന്റ് കൊമേഴ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് ശ്രീധര്‍ രാമസ്വാമി ബ്ലോഗില്‍ വ്യക്തമാക്കി.

ഇന്റര്‍നെറ്റ് യൂസര്‍മാരുടെ സ്വഭാവം അനുകരിച്ച് തട്ടിപ്പിന് വഴിതുറക്കുന്ന സോഫ്റ്റ്‌വെയര്‍ ആപ്ലിക്കേഷനുകളാണ് “ബോട്ടികള്‍”. എന്നറിയപ്പെടുന്നത്.