ബര്‍ഷയില്‍ പൊതുസ്ഥലത്ത് സിംഹം

Posted on: January 23, 2016 3:16 pm | Last updated: January 23, 2016 at 3:41 pm
SHARE

lionദുബൈ: ബര്‍ഷയിലെ പൊതുവഴിയില്‍ കണ്ട പെണ്‍ സിംഹത്തെ അധികൃതര്‍ പിടികൂടി. ഉടമസ്ഥന്റെ വീട്ടില്‍ നിന്ന് ചാടിപ്പോന്നതാണെന്ന് സംശയിക്കുന്നു. പരിസരത്ത് അലഞ്ഞു തിരിയുന്നത് കണ്ട ആളുകളാണ് നഗരസഭയെ വിവരം അറിയിച്ചത്.
വന്യമൃഗങ്ങളെ അഴിച്ചുവിടുന്നത് കുറ്റകരമാണെന്ന് ഫെഡറല്‍ നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ജുമൈറയിലും മറ്റും വന്യമൃഗങ്ങള്‍ വാഹനത്തില്‍ കാണാറുണ്ട്. ആഫ്രിക്കയില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന് വീട്ടുമുറ്റത്ത് കൂടൊരുക്കുമെങ്കിലും ചില മൃഗങ്ങള്‍ ചാടിപ്പോകും. ബര്‍ഷയില്‍ കണ്ടെത്തിയ സിംഹത്തെ മൃഗശാലയിലേക്ക് മാറ്റിയതായി അധികൃതര്‍ അറിയിച്ചു.