ഖോര്‍ഫക്കാന്‍ കാര്‍ണിവല്‍; ചിത്ര പ്രദര്‍ശനം ശ്രദ്ധേയം

Posted on: January 23, 2016 2:54 pm | Last updated: January 27, 2016 at 10:20 pm
SHARE
കാര്‍ണിവലിനോടനുബന്ധിച്ച് ഖോര്‍ഫക്കാനില്‍ കലാകാരന്‍മാര്‍ വരച്ച ചുമര്‍ ചിത്രങ്ങള്‍
കാര്‍ണിവലിനോടനുബന്ധിച്ച് ഖോര്‍ഫക്കാനില്‍ കലാകാരന്‍മാര്‍ വരച്ച ചുമര്‍ ചിത്രങ്ങള്‍

ഖോര്‍ഫക്കാന്‍: ഖോര്‍ഫക്കാന്റെ ഹരിത ഭംഗിയുടെ പശ്ചാത്തലമൊരുക്കി വിവിധ ജീവിത ഗതികളുടെ നിറച്ചാര്‍ത്ത് കൊണ്ട് യുഎഇയിലെ കലാകാരന്‍മാര്‍ തീര്‍ത്ത ചുമര്‍ ചിത്ര പ്രദര്‍ശനം നവ്യാനുഭവമായി.
വേഗതയും തിരക്കും നിറഞ്ഞ ജീവിതത്തിന്റെ ആടയാളപ്പെടുത്തലുകള്‍ രേഖപ്പെടുത്തുന്ന കുതിരയുടെ നിശ്ചല ഛായയും ഹാസ്യവും ഫലിതവും ദു:ഖവും നിറഞ്ഞ മേഖലയിലൂടെ ജീവിതം സന്തോഷകരമാക്കാന്‍ വിവിധ വേഷങ്ങള്‍ അവതരിപ്പിക്കുന്നവരുടെ പരിസര ദൃശ്യങ്ങള്‍, സൗന്ദര്യത്തിന്റെ പ്രതീകമാകാന്‍ മത്സരിക്കുന്നവരുടെ വെമ്പലുകള്‍, ആഘോഷപ്പൊലിമക്ക് വര്‍ണപ്പകിട്ടിന്റെയും സൗന്ദര്യക്കൂട്ടിന്റെയും നിറഭേദങ്ങള്‍ ചാലിച്ച ഭാഗങ്ങള്‍ തുടങ്ങിയ ചുമര്‍ വരകള്‍ ഖോര്‍ഫക്കാനില്‍ ഇന്ന് നടക്കുന്ന തിയേറ്ററിക്കല്‍ കാര്‍ണിവലിന്റെ ഭംഗിക്ക് മാറ്റ് കൂട്ടും.
കാര്‍ണിവല്‍ പരേഡും ആഫ്രിക്കനേഷ്യന്‍ രാജ്യങ്ങളിലെ സാമൂഹ്യ വിഷയങ്ങളെ സ്പര്‍ശിക്കുന്ന നാടോടിക്കഥകളുടെ വ്യത്യസ്ത വേദികളിലെ അവതരണവും ഡ്രാമാറ്റിക് കാര്‍ കോംപറ്റിഷന്‍, മാസ്‌ക് കോംപറ്റീഷന്‍, ഫോട്ടോഗ്രാഫിക് കോംപറ്റീഷന്‍ തുടങ്ങിയ മത്സരങ്ങളും ഖോര്‍ഫകാനും പരിസരവും ഉത്സവത്തിന്റെ പ്രതീതയാണ് സമ്മാനിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here