സുഭാഷ് ചന്ദ്ര ബോസുമായി ബന്ധപ്പെട്ട നൂറ് രേഖകള്‍ കേന്ദ്രം പരസ്യപ്പെടുത്തി

Posted on: January 23, 2016 2:34 pm | Last updated: January 23, 2016 at 2:34 pm

subhaschandraboseന്യൂഡല്‍ഹി: സ്വാതന്ത്ര്യ സമര നായകന്‍ നേതാജി സുബാഷ് ചന്ദ്രബോസുമായി ബന്ധപ്പെട്ട 100 സുപ്രധാന രേഖകള്‍ പ്രധാനമന്ത്രി പുറത്തുവിട്ടു. വെബ്‌സൈറ്റിലൂടെയാണ് രേഖകള്‍ പരസ്യപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാര്‍ രഹസ്യമായി സൂക്ഷിച്ചിരുന്ന ഈ രേഖകള്‍ പരസ്യമാക്കാന്‍ നേരത്തെ കേന്ദ്രം തീരുമാനിച്ചിരുന്നു. സുഭാഷ് ചന്ദ്ര ബോസിന്റെ കുടുംബവുമായി നടത്തിയ കൂടിക്കാഴ്ചയിലും ഈ രേഖകള്‍ രഹസ്യപട്ടികയില്‍ നിന്ന് നീക്കുമെന്ന് മോഡി ഉറപ്പ് നല്‍കിയിരുന്നു.

നാഷണല്‍ ആര്‍കൈവ്‌സ് ഓഫ് ഇന്ത്യയില്‍ നടന്ന ചടങ്ങില്‍ നേതാജിയുടെ ബന്ധുക്കളും പങ്കെടുത്തു.