പി എല്‍ സി യോഗം വീണ്ടും അലസിപ്പിരിഞ്ഞു; ഇനി നോട്ടിഫിക്കേഷനെന്ന് സര്‍ക്കാര്‍

Posted on: January 23, 2016 12:35 pm | Last updated: January 23, 2016 at 12:35 pm
SHARE

കല്‍പ്പറ്റ: പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയില്‍ സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആവശ്യങ്ങളില്‍ പലതും അംഗീകരിച്ചുകൊണ്ട് ഒത്തുതീര്‍പ്പാന്‍ മുന്‍കൈ എടുത്ത സര്‍ക്കാര്‍ പിന്നീട് ഇക്കാര്യത്തില്‍ അയവേറിയ സമീപനം സ്വീകരിച്ചു.ഇതിന്റെഫലമായി ഉടമകളും പിടിവാശിയിലേക്ക് നീങ്ങി.
ഫലത്തില്‍ സംസ്ഥാനത്തെ തോട്ടം മേഖലയില്‍ വീണ്ടും അരക്ഷിതാവസ്ഥ. സര്‍ക്കാറുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടത്തി പുതിയ കൂലി കരാര്‍ പ്രാബല്യത്തിലാക്കാന്‍ ഈ മാസം 20ന് ചേര്‍ന്ന പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയുംതീരുമാനത്തിലെത്താതെ അലസി പിരിയുകയായിരുന്നു. തോട്ടം തൊഴിലാളികളുടെ വേതനവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കാനായി 13 മാസത്തിനിടെ ചേര്‍ന്ന പ്ലാന്റേഷ.ന്‍ ലേബര്‍ കമ്മിറ്റി യോഗങ്ങളെല്ലാം തീരുമാനമെടുക്കാതെ പിരിയുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് സെപ്തംബര്‍ 28 മുതല്‍ ഒക്‌ടോബര്‍ 14 വരെ സംസ്ഥാനത്തെ മൂന്ന് ലക്ഷത്തോളം തോട്ടംതൊഴിലാളികളും പണിമുടക്കിയത്. ഒടുക്കം അനിശ്ചിതകാല പണിമുടക്ക് ഒത്തുതൂര്‍ക്കാന്‍ മുഖ്യമന്ത്രിയും തൊഴില്‍ മന്ത്രിയുംവൈദ്യുതി മന്ത്രിയുമായി നടത്തിയ പി എല്‍ സിയോഗ ചര്‍ച്ചയിലാണ് വേതനം 301 രൂപയായി പ്രഖ്യാപനം ഉണ്ടായത്.2015ജനുവരി ഒന്നു മുതല്‍മുന്‍കാല പ്രാബല്യം വേതനവര്‍ധനവിന് അന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പണിമുടക്കില്‍ നിന്ന് ട്രേഡ് യൂണിയനുകള്‍ പിന്മാറിയത്.
എന്നാല്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ സര്‍ക്കാറിന്റെ ഭാവം മാറി. ഉടമകള്‍ ഇത് മുതലെടുക്കുകയും ചെയ്തു. അവരും വാക്ക് മാറ്റി. തേയില,കാപ്പി, റബര്‍ തോട്ടങ്ങളിലെ അധ്വാനഭാരം വര്‍ധിപ്പിക്കണമെന്നും ഏലത്തോട്ടങ്ങളിലെ ജോലിസമയം കൂട്ടണമെന്നും എഗ്രിമെന്റ് കാലാവധി മൂന്നില്‍ നിന്ന് നാല് വര്‍ഷമായി ഉയര്‍ത്തണമെന്നും മുന്‍കാല പ്രാബല്യം വേതന വര്‍ധനവിന് പാടില്ലെന്നുമാണ് ഒത്തുതൂര്‍പ്പിന് ശേഷം ഉടമകളുടെ നിലപാട്. സര്‍ക്കാറിന്റെ അയവേറിയ സമീപനമാണ് ഇത്തരമൊരു നിലപാട് സ്വീകരിക്കാന്‍ തോട്ടം ഉടമകള്‍ക്കും ധൈര്യം പകര്‍ന്നത്.
ഒത്തുതീര്‍പ്പ് വേളയിലെ വ്യവസ്ഥയില്‍ നിന്ന് അല്‍പം പോലുംപിന്നോട്ടു പോവാന്‍ കഴിയില്ലെന്ന ഉറച്ച നിലപാടില്‍ ട്രേഡ് യൂണിയനുകള്‍ വിട്ടിവീഴ്ചയ്ക്കില്ലെന്ന് സര്‍ക്കാറിനെയും ഉടമകളെയും അറിയിച്ചിരിക്കുകയാണ്.ഏറ്റവും ഒടുവിലത്തെ പി എല്‍ സി യോഗത്തിലുംതര്‍ക്കം തുടര്‍ന്നപ്പോള്‍ ഭരണകക്ഷി അനുകൂല യൂണിയനുകള്‍ സര്‍ക്കാറിന്റെയും ഉടമകളുടെയും നിര്‍ദേശങ്ങളെ അനുകൂലിക്കാന്‍ തയ്യാറായെന്നതാണ് വൈരുധ്യം.
സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നോട്ടിഫിക്കേഷന്‍ ഇറക്കുമെന്ന് തൊഴില്‍ മന്ത്രി അറിയിച്ചു.പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റിയിലെതുറന്ന ചര്‍ച്ചയില്‍ പോലും തോട്ടം ഉടമകളുടെ നിലപാടിനെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച സര്‍ക്കാര്‍, നോട്ടിഫിക്കേഷനില്‍ അവര്‍ക്ക് എന്തൊക്കെസഹായങ്ങള്‍ ചെയ്യുമെന്ന കാര്യത്തില്‍ യൂണിയനുകള്‍ക്ക് ആശങ്കയുണ്ട്. തോട്ടം വ്യവസായത്തില്‍ ഇതേവരെ സംഭഴിക്കാത്ത നടപടിയാണ് ഏറ്റവും ഒടുവില്‍ നടന്നപി എല്‍സി യോഗത്തില്‍ ഉണ്ടായത്.
ഉടമകളുടെ പിടിവാശിക്ക് മുന്നില്‍ സര്‍ക്കാര്‍ മുട്ടുകുത്തിയാല്‍ അതിനെതിരെ അതിശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോവുമെന്ന് പി എല്‍ സി അംഗവും കേരള സ്റ്റേറ്റ് പ്ലാന്റേഷന്‍ ഫെഡറേഷന്‍ വൈസ് പ്രസിഡന്റുമായ പി കെ മൂര്‍ത്തി അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here