രാജ്യത്ത് ഒരാള്‍ക്കു മാത്രമേ സംസാര സ്വാതന്ത്ര്യമുള്ളുവെന്ന് കെജ്‌രിവാളിന്റെ പരിഹാസം

Posted on: January 23, 2016 12:33 pm | Last updated: January 23, 2016 at 12:33 pm
SHARE

arvind-kejriwal-ന്യൂഡല്‍ഹി: നിലവില്‍ രാജ്യത്ത് ഒരാള്‍ക്കു മാത്രമേ സംസാര, ആവിഷ്‌കാര സ്വാതന്ത്ര്യമുളഅളുവെന്ന് പരിഹാസവുമായി ഡല്‍ഹി മുഖ്യന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ പ്രസ്താവനയ്ക്ക് പിന്തുണയേകിയാണ് കെജരിവാള്‍ ട്വിറ്ററിലൂടെ നിലപാട് വ്യക്തമാക്കിയത്.

കരണ്‍ ജോഹര്‍ പറഞ്ഞത് ശരിയാണ്, രാജ്യത്ത് നിലവില്‍ ഒരാള്‍ക്ക് മാത്രമേ പൊതുവായി അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുള്ളൂ, അതും മാന്‍ കീ ബാത്തിലൂടെ. മറ്റൊരാള്‍ക്കും അതു ചെയ്യാനുള്ള അവകാശമില്ലെന്നും കെജരിവാള്‍ ട്വിറ്ററില്‍ കുറിച്ചു. നരേന്ദ്ര മോദിയുടെ പേര് പരാമര്‍ശിക്കാതെയാണ് കെജ്‌രിവാള്‍ പ്രധാനമന്ത്രിയുടെ മാന്‍ കീ ബാത്തിനെ പരിഹസിച്ചത്.

ഇന്ത്യയില്‍ ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് ഒരു തമാശമാത്രമാണെന്ന് ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ കാര്യങ്ങള്‍ വെളിപ്പെടുത്തിയാല്‍ അത് ജയിലിലേക്കുള്ള വഴി തുറക്കല്‍ ആകുമെന്നും രാജസ്ഥാനിലെ ജയ്പുരില്‍ ലിറ്ററേച്ചര്‍ ഫെസ്റ്റില്‍ പങ്കെടുക്കവെ കരണ്‍ ജോഹര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here