മന്ത്രി കെ ബാബുവിനെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ് കോടതി

Posted on: January 23, 2016 11:43 am | Last updated: January 24, 2016 at 12:27 am
SHARE

babu

തൃശൂര്‍: ബാര്‍ കോഴ കേസില്‍ കെ ബാബുവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ്. ബിജു രമേശിനെതിരേയും കേസെടുക്കണം. ഒരു മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട സമര്‍പ്പിക്കാനും ഉത്തരവുണ്ട്. ഇനി അന്വേഷണം കോടതിയുടെ നിരീക്ഷണത്തിലാവും.

വിജിലന്‍സിന് ആത്മാര്‍ത്ഥതയും സത്യസന്ധതയുമില്ലെന്ന് കോടതി. കോടതിയെ വിജിലന്‍സ് കൊഞ്ഞനം കുത്തുകയാണോ എന്നും, കോടതിയെ മണ്ടനാക്കരുതെന്നും കോടതി പരമാര്‍ശമുണ്ടായി. പരാതി തെളിയിക്കാനുള്ള ബാധ്യത സര്‍ക്കാരിന്റേതാണ്. ലോകായുക്ത ഉണ്ടെന്ന് കരുതി കോടതി അടച്ചിടണോ എന്നും കോടതി ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here