എസ് എസ് എഫ് ലീഡേഴ്‌സ് സമ്മിറ്റ് സമാപിച്ചു

Posted on: January 23, 2016 10:57 am | Last updated: January 23, 2016 at 10:57 am

മലപ്പുറം: എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നേതൃ പരിശീലന ക്യാമ്പ് ലീഡേഴ്‌സ് സമ്മിറ്റ് കൊണ്ടോട്ടി ബുഖാരി ക്യാമ്പസില്‍ നടന്നു. സമസ്ത കേന്ദ്ര മുശാവറ അംഗം അബൂഹനീഫല്‍ ഫൈസി തെന്നല പരിപാടി ഉദ്ഘാടനം ചെയ്തു. വരുന്ന ഒരു വര്‍ഷക്കാലയളവില്‍ ജില്ലയില്‍ നടപ്പാക്കുന്ന കര്‍മ പദ്ധതികളുടെ ആസൂത്രണവും ചര്‍ച്ചയും ക്യാമ്പില്‍ നടന്നു. ഐ പി ബി ഡയറക്ടര്‍ എം മുഹമ്മദ് സ്വാദിഖ് ക്ലാസെടുത്തു.
എസ് എസ് എഫ് മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് എം ദുല്‍ഫുഖാറലി സഖാഫി, ജനറല്‍ സെക്രട്ടറി ടി അബ്ദുന്നാസര്‍, ട്രഷറര്‍ സയ്യിദ് മുര്‍തള സഖാഫി, മുഹമ്മദ് ശരീഫ് നിസാമി, മുഹ്‌യിദ്ദീന്‍ സഖാഫി ചീക്കോട്, കെ പി ശമീര്‍, യൂസുഫ് പെരിമ്പലം, ശുക്കൂര്‍ സഖാഫി, പി സിറാജുദ്ദീന്‍, സുഹൈല്‍ സിദ്ദീഖി വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.