രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് നസീബ ഡല്‍ഹിയിലേക്ക്‌

Posted on: January 23, 2016 10:56 am | Last updated: January 23, 2016 at 10:56 am
SHARE

മഞ്ചേരി: രണ്ടായിരത്തോളം പുസ്തകങ്ങള്‍ ശേഖരിച്ച് വീട്ടില്‍ അതിമനോഹരമായ ലൈബ്രറി ഒരുക്കി ശ്രദ്ധേയയായ പി കെ നസീബക്ക് ഡല്‍ഹിയില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ക്ഷണം. മഞ്ചേരി നെല്ലിക്കുത്ത് സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നസീബ. എ പി ജെ അബ്ദുല്‍ കലാമിന്റെ സ്മരണക്കായി സംസ്ഥാന തൊഴിലധിഷ്ഠിത വിദ്യാഭ്യാസ വകുപ്പ് എന്‍ എസ് എസ് വിഭാഗം നടത്തിയ ‘ആയിരം അഗ്നിച്ചിറകുകള്‍’ എന്ന സംരംഭത്തിന്റെ ഭാഗമായാണ് നസീബ ലൈബ്രറി ഒരുക്കിയത്. രാഷ്ട്രപതിയുടെ ക്ഷണം ലഭിച്ച നസീബക്ക് സ്‌കൂള്‍ അധികൃതരും പി ടി എ, എസ് എം സി ഭാരവാഹികളും വിദ്യാര്‍ഥികളും സ്‌നേഹോഷ്മള യാത്രയയപ്പും ഉപഹാരവും നല്‍കി. പി ടി എ പ്രസിഡന്റ് കെ ഇ അബ്ദുല്ല നാസര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എം വി അബുബക്കര്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍മാരായ എം ഷൗക്കത്തലി, സി സന്തോഷ്, മഞ്ചേരി ക്ലസ്റ്റര്‍ കണ്‍വീനര്‍ എസ് റിഫാഷ്, എസ് എം സി ചെയര്‍മാന്‍ കുഞ്ഞിപ്പ, ഫാറൂഖ് എ ടി ഉമ്മര്‍, ഇസ്ഹാഖ് സിദ്ദീഖ്, മൈമൂന, സി അബ്ദുല്‍ മജീദ്, ഡാനിഷ് മാസ്റ്റര്‍, പി സൗദ പ്രസംഗിച്ചു.