സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റുകള്‍ ബോധവത്കരണം നടത്തി

Posted on: January 23, 2016 10:55 am | Last updated: January 23, 2016 at 10:55 am
SHARE

വളാഞ്ചേരി: സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ റോഡ് സുരക്ഷാ ബോധവത്കരണ പരിപാടി ശുഭയാത്രയുടെ ഭാഗമായി വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേയും, വളാഞ്ചേരി ഗേള്‍സ് ഹൈസ്‌കൂളിലേയും സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ വളാഞ്ചേരി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെ ടൗണില്‍ ബോധവത്കരണം സംഘടിപ്പിച്ചു.
ഹെല്‍മെറ്റ് ധരിച്ച ഇരുചക്രവാഹന യാത്രക്കാര്‍ക്കും നിയമം പാലിച്ച ഡ്രൈവര്‍മാക്കും മിഠായി വിതരണം ചെയ്തു. ഹെല്‍മെറ്റ് ധരിക്കാതെ ട്രാഫിക് നിയമം ലംഘിച്ച് യാത്ര ചെയ്തവര്‍ക്ക് ബോധവത്കരണം നടത്തുകയും പ്രതിജ്ഞയെടുപ്പിക്കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ ബോധവത്കരണ പരിപാടി വിജയിപ്പിക്കുവാന്‍ പോലീസും വ്യാപാരികളും രംഗത്തുണ്ടായിരുന്നു. സി രജിത്, സജി മൈക്കിള്‍, ടി കെ അമ്പിളി, ലതിക നേതൃത്വം നല്‍കി.