നാല് പതിറ്റാണ്ട് നാടുകറങ്ങി അവശനായ വൃദ്ധനെ ജനമൈത്രി പോലീസ് വീട്ടിലെത്തിച്ചു

Posted on: January 23, 2016 10:52 am | Last updated: January 23, 2016 at 10:52 am
SHARE

താനൂര്‍: ജീവിതത്തിന്റെ പകുതിയിലേറെയും കാലം നാടുകറങ്ങി നടന്ന വൃദ്ധന്് അവസാനം ജന്മ നാടിലേക്ക് വഴി യൊരുക്കാന്‍ സഹായമൊ രുക്കി താനൂര്‍ പോലീസും ട്രോമോ കെയര്‍ പ്രവര്‍ത്തകരും. നാല് പതിറ്റാണ്ട് മുമ്പാണ് ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍ സ്വദേശിയായ അലിക്കുട്ടി നാടും വീടും വിട്ടിറങ്ങിയത്.
ആലപ്പുഴ ജില്ലയിലെ പൂച്ചാക്കല്‍ വളപ്പില്‍ കോയാമുട്ടിയുടെ മകനാണ് അലിക്കുട്ടി. കേരളത്തിനകത്തും പുറത്തുമായി പലയിടത്തും അലിക്കുട്ടി സഞ്ചരിച്ചിട്ടുണ്ട്. തന്റെ പിതാവ് തിരൂര്‍ മംഗലെ സ്വദേശിയായ കോയാമുട്ടി വിവാഹത്തിന് ശേഷമാണ് കുടുംബ സമേതം ആലപ്പുഴ ജില്ലയിലേക്ക് താമസം മാറിയത്. പിതാവിന്റെ നാടിനെ കുറിച്ച് അലിക്കുട്ടിക്ക് നല്ല ബോധമുണ്ടായിരുന്നുവെങ്കിലും തന്റെ ഭാര്യയും മക്കളും ആലപ്പുഴയിലാണന്നും അദ്ദേഹത്തിനറിയാമെങ്കിലും അങ്ങോട്ട് പോകാതെ തിരൂരിലും പരിസര പ്രദേശങ്ങളിലുമായി അത്തര്‍ കച്ചവടക്കാരനായി നടക്കുകയായിരുന്നു. അതിനിടക്ക് തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് ആലപ്പുഴയില്‍ നിന്നും നാട്ടുകാര്‍ വന്ന് കൊണ്ടുപോയിരുന്നുവെങ്കിലും വീണ്ടും തിരൂരിലെത്തി.
രണ്ട് ദിവസം മുമ്പാണ് താനൂര്‍ പുതിയ കടപ്പുറം ഭാഗത്ത് കടത്തിണ്ണയില്‍ അവശനായ നിലയില്‍ ഇദ്ദേഹത്തെ കണ്ടത്. നാട്ടുകാരും ട്രോമോ കെയര്‍ പ്രവര്‍ത്തകരും ജനമൈത്രി പോലീസും ചേര്‍ന്ന് അലിക്കുട്ടിയെ സ്വന്തം നാടായ ആലപ്പുഴ പൂച്ചാക്കലിലെത്തിച്ചു. ട്രോമോകെയര്‍ അംഗമായ യു പി ബശീര്‍, അക്ബര്‍, എസ് എം ഹുസൈന്‍, സലാഹുദ്ദീന്‍ തങ്ങള്‍, സിദ്ദീഖ് എന്നിവരും ജനമൈത്രി പോലീസും ചേര്‍ന്ന് ഒരു പ്രതിഫലവും വാങ്ങാതെ നാട്ടിലെത്തിക്കുക യായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here