വിസ്ഡം എക്‌സലന്‍സി ടെസ്റ്റ് നാളെ

Posted on: January 23, 2016 12:37 am | Last updated: January 23, 2016 at 12:37 am
SHARE

കാസര്‍കോട്: എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വിസ്ഡം എജ്യുക്കേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന എക്‌സലന്‍സി ടെസ്റ്റ് നാളെ നടക്കും. എസ് എസ് എല്‍ സി, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ,് മാത്തമാറ്റിക്‌സ് വിഷയങ്ങളില്‍ നടക്കുന്ന മാതൃകാപരീക്ഷയാണ് എക്‌സലന്‍സി ടെസ്റ്റ്.
സംസ്ഥാനത്ത് 809 കേന്ദ്രങ്ങളില്‍ 74913 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതും. എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്ക് മാത്രമായിരുന്നു 2015 വരെയും പരീക്ഷയെഴുതാന്‍ അവസരമുണ്ടായിരുന്നത്. വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നുണ്ടായ നിരന്തര അഭ്യര്‍ഥന മാനിച്ചാണ് ഈ വര്‍ഷം മുതല്‍ പ്ലസ്ടുവും ഉള്‍പ്പെടുത്തിയത്. വിദ്യാര്‍ഥികളിലെ പരീക്ഷാപ്പേടി ഇല്ലാതാക്കി, ആത്മ വിശ്വാസത്തോടെ പരീക്ഷയെയുതാന്‍ അവരെ പ്രാപ്തരാക്കുകയാണ് എക്‌സലന്‍സി ടെസ്റ്റിന്റെ താത്പര്യം. പരീക്ഷയോടനുബന്ധിച്ച് മുഴുവന്‍ കേന്ദ്രങ്ങളിലും മോട്ടിവേഷന്‍ ക്ലാസുകള്‍ നടക്കും.
എക്‌സലന്‍സി ടെസ്റ്റ് സംസ്ഥാന ഉദ്ഘാടനം നാളെ കാലത്ത് ഒമ്പതിന് കാസര്‍കോട് ജില്ലയിലെ മിയപദവ് വിദ്യാവര്‍ധക സ്‌കൂളില്‍ കര്‍ണാടക മന്ത്രി യുടി ഖാദര്‍ നിര്‍വ്വഹിക്കും. എസ് എസ് എഫ് പ്രസിഡന്റ് എന്‍ വി അബ്ദുര്‍റസാഖ് സഖാഫി അധ്യക്ഷത വഹിക്കും. എം അബ്ദുല്‍ മജീദ്, മുഹമ്മദ് സഖാഫി പാത്തൂര്‍, ഉമര്‍ ഓങ്ങല്ലൂര്‍ സംബന്ധിക്കും. ജില്ലാ, ഡിവിഷന്‍ കേന്ദ്രങ്ങളിലും വിപുലമായ ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here