എസ് വൈ എസ് വാര്‍ഷിക സമ്മേളനം തുടങ്ങി

Posted on: January 23, 2016 12:30 am | Last updated: January 23, 2016 at 12:30 am

N22തളിപ്പറമ്പ്: എസ് വൈ എസ് പുനഃസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് സമാപനം കുറിച്ച് കൊണ്ടുള്ള സംസ്ഥാന സമ്മേളനത്തിന് നാടുകാണി അല്‍ മഖറില്‍ തുടക്കമായി.
പട്ടുവം കെ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പതാക ഉയര്‍ത്തി. ളിയാഉല്‍ മുസ്ത്വഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ പ്രാര്‍ഥന നടത്തി. സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ ട്രഷറര്‍ ചിത്താരി ഹംസ മുസ്‌ലിയാര്‍ ദ്ഘാടനം ചെയ്തു. ആദര്‍ശം, സംഘടന, നയനിലപാടുകള്‍ തുടങ്ങിയ വിഷയങ്ങളെ അധികരിച്ച് നടന്ന പഠന സെഷനുകള്‍ക്ക് പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുര്‍റഹ്മാന്‍ ഫൈസി, കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ നേതൃത്വം നല്‍കി. മജീദ് കക്കാട്, മുഹമ്മദ് പറവൂര്‍, ഡോ. പി എ മുഹമ്മദ് കുഞ്ഞി സഖാഫി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നീലഗിരി ഉള്‍പ്പെടെ പതിനഞ്ച് ജില്ലകളില്‍ നിന്നായി 244 അംഗങ്ങള്‍ സമ്മേളനത്തില്‍ സംബന്ധിക്കുന്നുണ്ട്.
ഇന്ന് കാലത്ത് പത്ത് മണിക്ക് 2016- 2019 പ്രവര്‍ത്തന കാലയളവിലേക്കുള്ള പുതിയ സാരഥികളുടെ തിരഞ്ഞുടുപ്പ് നടക്കും. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ തിരഞ്ഞെടുപ്പ് നിയന്ത്രിക്കും.